ബഹ്‌റൈനിലെ ബദൽ ശിക്ഷാ സംവിധാനം 4000 ആളുകൾ ഉപയോഗപ്പെടുത്തി

Update: 2022-09-05 14:06 GMT
Advertising

ബഹ്‌റൈനിൽ ബദൽ ശിക്ഷാ പദ്ധതി 4,000 പേർ ഉപയോഗപ്പെടുത്തിയതായി ആൾട്ടർനേറ്റീവ് പണിഷ്‌മെന്റ് നിർവാഹക വിഭാഗം ഡയരക്ടർ ശൈഖ് ഖാലിദ് ബിൻ റാഷിദ് ആൽ ഖലീഫ അറിയിച്ചു.

പുതിയ പദ്ധതി പ്രകാരം വർഷംതോറും 200 പേരാണ് ഇതുപയോഗപ്പെടുത്തുന്നത്. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്. സ്വകാര്യ മേഖലയുമായി കൂടുതൽ സഹകരിക്കുന്നതിന്റെ സാധ്യതകൾ കഴിഞ്ഞ ദിവസം ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻറ് ഇൻഡസ്ട്രിയുമായി ചർച്ച ചെയ്തിരുന്നു. തദ്ദേശീയമായ 70 കമ്പനികൾ പദ്ധതിയുമായി സഹകരിക്കുന്നതിനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News