ബഹ്‌റൈനില്‍ 57 സേവനങ്ങൾ കൂടി ഓൺലൈനിലേക്ക്​

Update: 2022-02-23 16:24 GMT
Advertising

പുതുതായി 57 സേവനങ്ങൾ കൂടി ഓൺലൈനാക്കാൻ തീരുമാനിച്ചതായി ബഹ്​റൈൻ ഇ-ഗവർമെന്‍റ്​ ആന്‍റ്​ ഇൻഫർമേഷൻ അതോറിറ്റി അതോറിറ്റി ചീഫ്​ എക്​സിക്യുട്ടീവ്​ മുഹമ്മദ്​ അലി അൽ ഖാഇദ്​ അറിയിച്ചു.

സർക്കാർ മേഖലയെ ശക്​തിപ്പെടുത്തുന്നതിന്​ ഓൺലൈൻ സേവനങ്ങൾ ഏറെ ഗുണം ചെയ്​തിട്ടുണ്ട്​. ഭരണാധികാരികളുടെ മികച്ച പിന്തുണയും നയ സമീപനങ്ങളുമാണ്​ ഇതിന്​ കാരണമായിട്ടുള്ളത്​. ആധുനിക സാ​ങ്കേതിക വിദ്യയുടെ ഉപയോഗം എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കാൻ കഴിയുകയും വ്യക്​തികൾക്ക്​ അവരുടെ സമയവും പണവും ലാഭിക്കാനും ഇത്​ വഴിയൊരുക്കുകയും ചെയ്​തതായി അദ്ദേഹം വ്യക്​തമാക്കി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News