ബഹ്റൈനില്‍ കോവിഡ് നിയമം ലംഘിച്ച 22 സ്ഥാപനങ്ങൾക്കെതിരെ നടപടി
Update: 2022-01-24 12:18 GMT
ബഹ്റൈനില്‍ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച 22 റെസ്റ്റോറന്റുകൾക്കും കോഫിഷോപ്പുകൾക്കുമെതിരെ നടപടി എടുത്തതായി ബന്ധപ്പെട്ടവർ അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ പബ്ലിക് ഹെൽത് ഡിപ്പാർട്ട്മെന്റ് ഇൻസ്പെക്ഷൻ വിഭാഗം നടത്തിയ പരിശോധനയിലാണ് നിയമ ലംഘനങ്ങൾ കണ്ടെത്തിയത്.
ആരോഗ്യ മന്ത്രാലയം, വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം, ബഹ്റൈൻ ടൂറിസം ആന്റ് എക്സിബിഷൻ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. 161 സ്ഥാപനങ്ങളിലാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. ഇതിൽ 22 സ്ഥാപനങ്ങളാണ് യെല്ലോ അലർട്ട് നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയത്.