ബഹ്റൈനിലെ പ്രവാസികൾക്ക് സംഗീത വിരുന്നൊരുക്കി അലോഷി
പ്രതിഭ എസ്.എഫ്.ഐ വിദ്യാഭ്യാസ അവാർഡിെന്റ ഭാഗമായി ബഹ്റൈനിൽ പ്രതിഭ സ്വരലയ അവതരിപ്പിച്ച 'അലോഷി പാടുന്നു' സംഗീത പരിപാടി കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറി.
നൃത്തം ചെയ്തും കൂടെ പാടിയും ഗാനാസ്വാദകർ അലോഷിയുടെ ആദ്യ ബഹ്റൈൻ സന്ദർശനം അവിസ്മരണീയമാക്കി. പ്രദീപ് മണ്ടൂർ രചിച്ച 'നമുക്ക് ഇനി ജീവിതം പറയാം' എന്ന കൃതിയുടെ ബഹ്റൈനിലെ രണ്ടാം പതിപ്പിെന്റ പ്രകാശനം പ്രവാസി കമീഷനംഗം സുബൈർ കണ്ണൂർ പ്രമുഖ നാടക പ്രവർത്തകൻ ടോണി പെരുമാനൂറിന് ആദ്യപ്രതി കൈമാറി നിർവഹിച്ചു.
പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി അലോഷിക്കുള്ള ഉപഹാരം കൈമാറി. പ്രതിഭ ബാലവേദി മധ്യകാല വേനലവധി ക്യാമ്പായ വേനൽ തുമ്പിയുടെ ഫിനാലെയുടെ ഭാഗമായി കുട്ടികളുടെ സംഗീത ശില്പവും നാടകവും ശാസ്ത്ര, ചരിത്ര സെമിനാറുകളും അരങ്ങേറി.ന