അറബ്​ ഗൾഫ്​ ഫോറം ഓഫ്​ ഓഫീസ്​ മാനേജ്​മെന്‍റ്​ ബഹ്​റൈനിൽ

Update: 2022-03-01 15:00 GMT
Advertising

അറബ്​ ഗൾഫ്​ ഫോറം ഓഫ്​ ഓഫീസ്​ മാനേജ്​മെന്‍റിന്​ ബഹ്​​റൈൻ ആതിഥ്യം വഹിക്കും.​ ബഹ്​റൈൻ സെക്ര​​േട്ടറിയറ്റ്​ സൊസൈറ്റിയും ആക്​റ്റ്​ സ്​മാർട്ട്​ പി.ആർ കൺസർട്ടിങും സംയുക്​തമായി മൊയ്​ 18,19 തിയതികളിലാണ്​ ഫോറം സംഘടിപ്പിക്കുക.

ഗൾഫ്​ കൺവെൻഷൻ സെന്‍ററിൽ നടക്കുന്ന ​ഫോറത്തിൽ സെക്രട്ടറിമാരുടെ ജോലി എളുപ്പമാക്കുന്ന വിവിധ വിഷയങ്ങളിൽ പഠന സെഷനുകളും ശിൽപശാലകളുമുണ്ടാവും.

സെക്രട്ടറി മേഖലയിലുള്ളവർക്കുള്ള പരിശീലന സെഷനും ഒരുക്കിയിട്ടുള്ളതായി ഫോറം സെക്രട്ടറി ഡോ. ഫഹദ്​ ഇബ്രാഹിം അശ്ശിഹാബി അറിയിച്ചു. 

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News