ക്രൗൺ പ്രിൻസ്​ ഗോൾഫ്​ കപ്പ്​ മൽസരം 14 മുതൽ

Update: 2022-01-13 13:32 GMT
Advertising

ബഹ്‌റൈന്‍ കിരീടാവകാശിയും​ പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽഖലീഫയുടെ രക്ഷാധികാരത്തിൽ ക്രൗൺ പ്രിൻസ്​ ഗോൾഫ്​ കപ്പ്​ മൽസരത്തിന്​ നാളെ തുടക്കമാവും. ബഹ്​റൈൻ ഗോൾഫ്​ ക്ലബ്​, അവാലി ഗോൾഫ്​ ക്ലബുമായി സഹകരിച്ചാണ്​ മൽസരം.

വിവിധ ഗ്രൂപ്പുകളിൽ നിന്നായി 95 പേർ മൽസരത്തിൽ അണിനിരക്കും. ഇത്തരമൊരു മൽസരത്തിന്​ രക്ഷാധികാരം വഹിക്കാൻ മുന്നോട്ടു വന്ന ​കിരീടാവകാശിക്ക്​ ബഹ്​റൈൻ ഗോൾഫ്​ ക്ലബ്​ പ്രസിഡന്‍റ്​ ശൈഖ്​ അബ്​ദുല്ല ബിൻ സൽമാൻ ആൽ ഖലീഫ, വൈസ്​ പ്രസിഡന്‍റും ബി.ഡി.എഫ്​ ചീഫ്​ ഓഫ്​ സ്​റ്റാഫുമായ മേജർ ജനറൽ ദിയാബ്​ ബിൻ സഖർ അന്നഈമിയും പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.

സൗദി-ബഹ്​റൈൻ വാണിജ്യ, വ്യവസായ മന്ത്രിമാർ ചർച്ച നടത്തി മനാമ: സൗദി വ്യവസായ, ധാതുവിഭവ മന്ത്രി ബൻദർ ബിൻ ​ഇബ്രാഹിം അൽ ഖുറയ്യിഫുമായി ബഹ്​റൈൻ വാണിജ്യ,വ്യവസായ, ടൂറിസം മ​ന്ത്രി സായിദ്​ ബിൻ റാഷിദ്​ അൽ സയാനി ചർച്ച നടത്തി. സൗദി ഭരണാധികാരിയുടെ രക്ഷാധികാരത്തിൽ നടന്ന ഭാവി ധാതുവിഭവ ഉച്ചകോടിയിൽ പ​ങ്കെടുക്കുന്നതിനിടെയായിരുന്നു കൂടിക്കാഴ്ച.

അന്താരാഷ്​ട്ര തലത്തിൽ വളർന്നു കൊണ്ടിരിക്കുന്ന ധാതുവിഭവ മേഖലയിലെ ആവശ്യങ്ങൾക്കനുസരിച്ച്​ ഉൽപാദന വർധനവ്​ കാര്യങ്ങൾ ചർച്ച ചെയ്​ത്​ തീരുമാനിക്കുന്നതിന്​ സംഘടിപ്പിച്ച ഉച്ചകോടി ആശാവഹമായ ഫലങ്ങൾ നൽകുമെന്ന പ്രതീക്ഷ മന്ത്രി സയാനി പ്രകടിപ്പിച്ചു. സൗദി നിക്ഷേപകർക്കും വ്യവസായികൾക്കും ബഹ്​റൈൻ നൽകിക്കൊണ്ടിരിക്കുന്ന പരിഗണനക്ക്​ ഖുറയ്യിഫ്​ നന്ദി പ്രകാശിപ്പിച്ചു. ഇരുരാജ്യങ്ങളൂം തമ്മിൽ സഹകരിച്ച്​ ഭാവി വ്യവസായ പദ്ധതികൾ ആവിഷ്​കരിക്കുന്നതിനുള്ള സാധ്യതകളും ചർച്ചയായി. ബഹ്​റൈന്​ വിവിധ മേഖലകളിൽ സൗദി നൽകിക്കൊണ്ടിരിക്കുന്ന പിന്തുണക്കും സഹായത്തിനും മന്ത്രി നന്ദി പ്രകാശിപ്പിക്കുകയും ചെയ്​തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News