മികച്ച നേട്ടവുമായി ബഹ്‌റൈൻ വിനോദസഞ്ചാര മേഖല: കഴിഞ്ഞ വർഷം എത്തിയത് 99 ലക്ഷം സന്ദർശകർ

മുൻവർഷം ഇതുവഴിയുള്ള സന്ദർശകരുടെ എണ്ണം 32 ലക്ഷമായിരുന്നു

Update: 2023-02-22 20:35 GMT
Advertising

ബഹ്റൈനിലെ വിനോദസഞ്ചാര മേഖല കഴിഞ്ഞ വർഷം മികച്ച വളർച്ച കൈവരിച്ചതായി റിപ്പോർട്ട്. 150 കോടി ദിനാറിന്റെ വരുമാനമാണ് ഈ മേഖലയിൽനിന്ന് കഴിഞ്ഞ വർഷം ലഭിച്ചത്.

കോവിഡിന്റെ പ്രത്യാഘാതം കൂടുതൽ നേരിട്ടത് വിനോദ സഞ്ചാര മേഖലയിൽ കോവിഡിന് മുമ്പുള്ള വരുമാനത്തിന്റെ 90 ശതമാനത്തോളം നേടാനായത് മികച്ച നേട്ടമാണെന്ന് അധിക്യതർ വിലയിരുത്തുന്നു. ഭരണകൂടത്തിൻറെ ക്രിയാത്മക ഇടപെടലുകൾ വിനോദസഞ്ചാര മേഖലയുടെ തിരിച്ചുവരവിന് സഹായിച്ചതായും ഇതുസംബന്ധിച്ച സർക്കാർ റിപ്പോർട്ട് വ്യക്തമാക്കുന്നു. വിവിധ രാജ്യങ്ങളിൽനിന്നായി കഴിഞ്ഞവർഷം 99 ലക്ഷം സന്ദർശകരാണ് ബഹ്റൈനിൽ എത്തിയത്. 2020ൽ 19 ലക്ഷത്തിലധികം സന്ദർശകരും 2021ൽ 36 ലക്ഷത്തിലധികം ലക്ഷം സന്ദർശകരുമാണ് ബഹ്റൈനിലെത്തിയത്. എന്നാൽ, കഴിഞ്ഞവർഷം സന്ദർശകരുടെ എണ്ണത്തിൽ മൂന്നുമടങ്ങ് വർധനയാണുണ്ടായത്.

Full View

കിങ് ഫഹദ് കോസ് വേ, ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം എന്നിവ വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിലും വർധന രേഖപ്പെടുത്തി. കോസ് വേ വഴി 89 ലക്ഷത്തിലധികം സന്ദർശകരാണ് കഴിഞ്ഞവർഷം എത്തിയത്. മുൻവർഷം ഇതുവഴിയുള്ള സന്ദർശകരുടെ എണ്ണം 32 ലക്ഷമായിരുന്നു. പുതിയ വിമാനത്താവള ടെർമിനൽ വഴി എത്തിയവരുടെ എണ്ണം കഴിഞ്ഞവർഷം ഇത് 9 ലക്ഷത്തിലധികമായി ഉയർന്നതായും റിപ്പോർട്ട് വ്യക്തമാക്കി.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News