ബഹ്റൈനിൽ 12 വയസ്സ് മുതൽ ബൂസ്റ്റർ ഡോസ് നൽകും

Update: 2022-01-13 06:41 GMT
Advertising

ബഹ്റൈനിൽ ബൂ​സ്റ്റ​ർ ഡോ​സു​ക​ൾ 12 മു​ത​ൽ 17 വ​രെ പ്രാ​യ​മു​ള്ള കൗ​മാ​ര​ക്കാ​ർ​ക്ക് നൽകുന്ന പ്രക്രിയ ഉടൻ ആരംഭിക്കും. കോവിഡ് പ്രതിരോധ സമിതിയാണിക്കാര്യം അറിയിച്ചത്. സി​നോ​ഫാം വാ​ക്സി​ൻ ര​ണ്ട് ഡോ​സ് സ്വീ​ക​രി​ച്ച കൗ​മാ​ര​ പ്രായക്കാർക്ക് സി​നോ​ഫാം അ​ല്ലെ​ങ്കി​ൽ ഫൈ​സ​ർ-​ബ​യോ​എ​ൻ​ടെ​ക് ബൂ​സ്റ്റ​ർ ഷോ​ട്ടു​ക​ൾ ന​ൽ​കുമെന്നും കോവിഡ് പ്രതിരോധ സമിതി വ്യക്തമാക്കി.

ര​ണ്ടാ​മ​ത്തെ ഡോ​സ് ക​ഴി​ഞ്ഞ് ആ​റ് മാ​സം മു​ത​ലാ​ണ്​ ബൂ​സ്റ്റ​ർ ഡോസ് നൽകാൻ​ അ​നു​മ​തിയുള്ളത്. എ​ന്നാ​ൽ, ഫൈ​സ​ർ ബ​യോ​ടെ​ക്​ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വരാണെങ്കിൽ ആ​റു​മാ​സം ക​ഴി​യു​മ്പോ​ൾ മാത്രമേ ഫൈ​സ​ർ ബ​യോ​ടെ​ക് ബൂ​സ്റ്റ​ർ ഡോ​സ്​ മാ​ത്ര​മേ ന​ൽ​കാ​ൻ കഴിയുകയുള്ളൂ. ബൂ​സ്റ്റ​ർ ഷോ​ട്ട് ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ഈ ​പ്രാ​യ​ക്കാ​ർ​ക്കു​ള്ള ബി അവയർ മൊബൈൽ അപ്ളിക്കേഷനിൽ പ​ച്ച ഷീ​ൽ​ഡ് മ​ഞ്ഞ​ നിറത്തിലേക്ക് മാറില്ലെന്നും പ്ര​തി​രോ​ധ സ​മി​തി അറിയിച്ചു

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News