ബഹ്‌റൈനില്‍ തണുപ്പും കാറ്റും തിരിച്ചു വരുമെന്ന് സൂചന
കടലിൽ പോകുന്നവർ ജാഗ്രത പുലർത്തണമെന്നും നിര്‍ദേശമുണ്ട്
Update: 2022-02-01 15:30 GMT
മനാമ: രാജ്യത്ത് കാറ്റും തണുപ്പും തിരിച്ചെത്തുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. ആകാശം മേഘാവൃതമായിരിക്കുമെന്നും അങ്ങിങ്ങായി മഴയുണ്ടാകുമെന്നും സൂചനയുണ്ട്.
ശക്തമായ കാറ്റും അതിനെ തുടർന്ന് തിരമാലകൾ ഉയരുന്നതിനും കാരണമാകും. അതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദേശിച്ചു.