കോവിഡ് കാല സേവന പ്രവര്‍ത്തനം: മീഡിയവണ്ണിന് ബഹ്റൈന്‍ ഭരണകൂടത്തിന്റെ അംഗീകാരം
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കാപിറ്റൽ ഗവർണറേറ്റ് നടത്തിയ പ്രവർത്തനങ്ങളിലും തദ് സംബന്ധമായ വാർത്തകൾ പുറം ലോകത്തെത്തിക്കുന്നതിലും മീഡിയവൺ വഹിച്ച പങ്ക് പരിഗണിച്ചാണ് അംഗീകാരം നൽകിയത്.
കോവിഡ് കാലത്തെ സേവന പ്രവർത്തനങ്ങളിലെ ക്രിയാത്‌മക പങ്കാളിത്തത്തിന് മീഡിയവണ്ണിന് ബഹ്റൈൻ ഭരണകൂടത്തിൻ്റെ അംഗീകാരം. ബഹ്റൈനിലെ കാപിറ്റൽ ഗവർണറേറ്റ് ഡെപ്യൂട്ടി ഗവർണർ ഹിസ് എക്സലൻസി ഹസൻ അബ്ദുള്ള അൽ മദനിയിൽ നിന്നും മീഡിയവൺ-ഗൾഫ് മാധ്യമം ബഹ്റൈൻ എക്സിക്യുട്ടീവ് കമ്മറ്റി അംഗം ജലീൽ അബ്ദുല്ല ഉപഹാരം ഏറ്റുവാങ്ങി.ഗവർണറേറ്റ് ഡയറക്ടർ ഓഫ് ഇൻഫോർമേഷൻ & ഫോളോ അപ് യൂസഫ് യാഖൂബ് ലോറി യുടെ സാന്നിധ്യത്തിലായിരുന്നു ഉപഹാര സമർപ്പണം. ബഹ്റൈനില്‍ രണ്ടു വര്‍ഷത്തിലേറെയായി നടത്തിവരുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കാപിറ്റൽ ഗവർണറേറ്റ് നടത്തിയ പ്രവർത്തനങ്ങളിലും തദ് സംബന്ധമായ വാർത്തകൾ പുറം ലോകത്തെത്തിക്കുന്നതിലും മീഡിയവൺ വഹിച്ച പങ്ക് പരിഗണിച്ചാണ് അംഗീകാരം നൽകിയത്. കാപിറ്റൽ ഗവർണറേറ്റിൻറെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ജീവകാരുണ്യ പദ്ധതികളിലും സഹകരിച്ച മുപ്പതോളം വ്യക്തികൾക്കും സംരംഭങ്ങൾക്കും ബഹ്റൈനിലെ മാരിയറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഉപഹാരം നൽകി.
കോവിഡ് ദുരിത കാലത്ത് യാത്രാ ദുരിതമനുഭവിക്കുന്നവർക്ക് ചാർട്ടേർഡ് വിമാനമേർപ്പെടുത്തിയും ആയിരത്തിലധികം എയർ ടിക്കറ്റുകൾ സൗജന്യമായി നൽകിയും പ്രവാസികൾക്കിടയിൽ നിരവധി സേവന പ്രവർത്തനങ്ങൾക്ക് മീഡിയ വൺ നേത്യത്വം നൽകിയിരുന്നു.