ബഹ്റൈനില്‍ പാലുല്‍പ്പന്നങ്ങളുടെ വിലയില്‍ വര്‍ധനവ്

Update: 2021-12-27 13:00 GMT
Advertising

ഉല്‍പ്പാദനച്ചെലവിലുണ്ടായ വര്‍ധനയെ തുടര്‍ന്ന് സൗദിയില്‍ നിന്നുള്ള പാലുല്‍പ്പന്നങ്ങളുടെയും ജ്യൂസ് ഉല്‍പന്നങ്ങളുടെയും വില കഴിഞ്ഞ ദിവസം ബഹ്റൈനില്‍ 15-40 ശതമാനം വരെ ഉയര്‍ന്നു. ജ്യൂസിന്റെ വില ഏകദേശം 15 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ പാല്‍, ചീസ്, ക്രീം എന്നിവയുടെ വില 18 മുതല്‍ 40 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ട്.

ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനച്ചെലവില്‍ ഗണ്യമായ വര്‍ധനവുണ്ടായതിനാലാണ് വിലവര്‍ധനവെന്നാണ് നിര്‍മാതാക്കള്‍ നല്‍കുന്ന സൂചന.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News