അറാദിലെ വീട്ടിൽ തീപിടിത്തം; സിവിൽ ഡിഫൻസ് നിയന്ത്രണവിധേയമാക്കി

സംഭവത്തിൽ ആർക്കും പരിക്കോ ആളപായമോയില്ല

Update: 2024-04-15 10:40 GMT

പ്രതീകാത്മക ചിത്രം

Advertising

മനാമ: ബഹ്‌റൈനിലെ അറാദിൽ ഒരു വീട്ടിലുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് സമയോചിത ഇടപെടൽ വഴി നിയന്ത്രണവിധേയമാക്കി. തീ പൂർണമായി അണക്കാനും എല്ലാവരും സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്താനും അഗ്‌നിശമന സേനക്ക് സാധിച്ചു. സംഭവത്തിൽ ആർക്കും പരിക്കോ ആളപായമോയില്ല. എന്ത് കൊണ്ടാണു തീപിടിത്തമുണ്ടായതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണു അധികൃതർ. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News