ബഹ്റൈനിൽ ആദ്യ കുരങ്ങുവസൂരി കേസ് സ്ഥിരീകരിച്ചു
അടുത്തിടെ വിദേശത്തുനിന്ന് ബഹ്റൈനിൽ എത്തിയ 29കാരനായ പ്രവാസിക്കാണ് രോഗം സ്ഥിരീകരിച്ചത്.
ബഹ്റൈനിൽ ആദ്യ കുരങ്ങു വസൂരി കേസ് റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അടുത്തിടെ വിദേശത്തുനിന്ന് ബഹ്റൈനിൽ എത്തിയ 29കാരനായ പ്രവാസിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് ഐസൊലേഷനിലേക്ക് മാറ്റിയ രോഗിക്ക് ആവശ്യമായ ചികിത്സ നൽകി വരുന്നതായും മന്ത്രാലയം അറിയിച്ചു.
രോഗിയുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തി രോഗവ്യാപനം തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കുരങ്ങ് വസൂരിക്കെതിരെ ആഗോള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ള മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ കാണുന്ന കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനും പരിശോധനക്കും ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയതായി മന്ത്രാലയം കൂട്ടിച്ചേർത്തു.
കുരങ്ങ് വസൂരിക്കെതിരെ ആഗോള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ള മുൻകരുതൽ നടപടികൾ മുൻകൂട്ടി തന്നെ സ്വീകരിച്ച രാജ്യങ്ങളിലൊന്നാണ് ബഹ്റൈൻ. മെഡിക്കൽ ഉപകരണങ്ങളും സംവിധാനങ്ങളും ലബോറട്ടറികളും ഇതിനായി ഒരുക്കിരുന്നു. കുരങ്ങ് പനി പ്രതിരോധ വാക്സിന് മുൻകൂർ രജിസ്ട്രേഷൻ ആരംഭിച്ച ആദ്യ ഗൾഫ് രാഷ്ട്രം കുട്ടിയാണ് ബഹ്റൈൻ. കുരങ്ങ് വസൂരിക്കുള്ള പ്രതിരോധ വാക്സിന് മുൻകൂർ രജിസ്ട്രേഷൻ ആരംഭിക്കുകയും ആരോഗ്യ മന്ത്രാലയത്തിന്റെ ഹെൽത്ത് അലേർട്ട്. കോം എന്ന വെബ്സൈറ്റ് വഴിയോ 444 എന്നനമ്പറിൽ വിളിച്ചോ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഒരുക്കുകയും ചെയ്താണ് രാജ്യത്ത് പ്രതിരോധ സംവിധാനാം ഒരുക്കിയത്.