ബഹ്റൈനിൽ നാല് പുതിയ വ്യവസായ പ്രദേശങ്ങൾ കൂടി
Update: 2021-12-31 07:47 GMT
ബഹ്റൈനിൽ നാല് പുതിയ വ്യവസായ പ്രദേശങ്ങൾ കൂടി ആരംഭിക്കുമെന്ന് വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രി സായിദ് ബിൻ റാഷിദ് അൽ സയാനി വ്യക്തമാക്കി. വെസ്റ്റ് സൽമാൻ സിറ്റി, സൗത്ത് അൽബ, ഫുഷ്ത് അൽ അദം, സ്പെഷൽ അമേരിക്കൻ വ്യവസായ കേന്ദ്രം എന്നിങ്ങനെയാണ് പദ്ധതി തയാറാക്കിയിട്ടുള്ളതെന്ന് കഴിഞ്ഞ ദിവസം നടത്തിയ പത്ര സമ്മേളനത്തിൽ മന്ത്രി അറിയിച്ചു. 2022 മുതല്‍ 2026 വരെയുള്ള ചതുർവർഷ വ്യവസായ പദ്ധതിയുടെ ഭാഗമായാണ് തീരുമാനം. പ്രസ്തുത വർഷങ്ങളിൽ ആറ് വ്യവസായ മേഖലകളിൽ പ്രത്യേകം ഊന്നൽ നൽകാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. പെട്രോ കെമിക്കൽ, മാനുഫാക്ച്ചറിങ്, പുനരുപയോഗ ഊർജ്ജം, ഗ്രീൻ, ബ്ലൂ ഹൈഡ്രജൻ, ഫാർമസ്യൂട്ടിക്കൽ, മൈക്രോ ഇലക്ട്രോണിക്സ് എന്നീ മേഖലകളിൽ ഊന്നി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.