അഞ്ചാമത് അന്താരാഷ്ട്ര സുസ്ഥിര ഊർജ്ജ ഫോറത്തിന് ബഹ്റൈനിൽ തുടക്കമായി
അഞ്ചാമത് അന്താരാഷ്ട്ര സുസ്ഥിര ഊർജ്ജ ഫോറത്തിന് ബഹ്റൈനിൽ വൈദ്യുത, ജല കാര്യ മന്ത്രി വാഇൽ ബിൻ അൽ മുബാറകിന്‍റെ അധ്യക്ഷതയിൽ തുടക്കമായി. 'കാലാവസ്ഥ മാറ്റവും സുസ്ഥിര ഊർജ്ജവും' എന്ന പ്രമേയത്തിലാണ് ഫോറം സംഘടിപ്പിക്കുന്നത്.
ശീതീകരണ സംവിധാനങ്ങൾ, മാലിന്യ നിർമാർജനം,സുസ്ഥിര ഹരിത കെട്ടിടങ്ങൾ, ശുദ്ധമായ അന്തരീക്ഷം എന്നിവ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും പഠനങ്ങളും അവതരിപ്പിക്കുന്ന സെഷനുകൾ ഫോറത്തിലുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സുസ്ഥിര ഊർജ്ജതെതക്കുറിച്ചുള്ള പഠനങ്ങളും പരിപാടികളും സംഘടിപ്പിക്കേണ്ടതുണ്ടെന്ന് മന്ത്രി വാഇൽ പറഞ്ഞു.
സുസ്ഥിര ഊർജ്ജ പദ്ധതികളിലേക്ക് ഘട്ടം ഘട്ടമായുള്ള മാറ്റം അനിവാര്യമാണ്. ഈ മേഖലയിലുള്ള പഠനങ്ങളും ഗവേഷണങ്ങളും പ്രോത്സാഹിപ്പിക്കുകയും ഏറ്റവും പുതിയ മാതൃകകൾ നടപ്പിലാക്കുകയും ചെയ്യേണ്ടതുണ്ട്. പുതിയ മാറ്റങ്ങൾക്ക് ഹേതുവായി ഫോറം മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു.