ബഹ്റൈനിലെത്തിയ ബ്രിട്ടീഷ് ഇന്‍റർനാഷണൽ ട്രേഡ് മന്ത്രിയെ ഇസാം ഖലഫ് സ്വീകരിച്ചു
ബഹ്റൈനിലെത്തിയ ബ്രിട്ടണിലെ ഇന്‍റർനാഷണൽ ട്രേഡ് മന്ത്രി റാണിയൽ ജ്യോർഡിനയെ പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിൻ അബ്ദുല്ല ഖലഫ് സ്വീകരിച്ചു. ഇരുരാജ്യങ്ങളിലെയും അടിസ്ഥാന സൗകര്യ പദ്ധതികളെക്കുറിച്ചും അവയിൽ സഹകരിക്കുന്നതിനുള്ള സാധ്യതയും ആരാഞ്ഞു. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെടുത്തുന്നതിന് പരസ്പര സന്ദർശനം ഗുണകരമാകുമെന്ന് മന്ത്രി ഇസാം പറഞ്ഞു.
റോഡ്, സീവേജ് വാട്ടർ സംവിധാനം, വേസ്റ്റ് മാനേജ്മെന്റ് എന്നീ മേഖലകളിൽ ബ്രിട്ടനുമായി സഹകരിക്കാൻ ഒരുക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി. ടൂബ്ലിയിലെ വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്‍റിന്‍റെ പ്രവർത്തനവും ബ്രിട്ടനിലെ ബ്ലൂവാട്ടർ ബയോ കമ്പനിയുടെ സഹകരണവും അദ്ദേഹം എടുത്തു പറഞ്ഞു. ടൂബ്ലിയിലെ മലിന ജല ശുചീകരണ പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ നടത്തിപ്പിൽ ബ്രിട്ടൻ പങ്കാളികളാകുന്നതിനുള്ള സാധ്യതകളും ആരാഞ്ഞു.
കൂടിക്കാഴ്ചയിൽ ബഹ്റൈനിലെ ബ്രിട്ടൺ അംബാസഡർ റൊഡ്രിക് ഡ്രാമോണ്ട്, പൊതുമരാമത്ത് കാര്യ അണ്ടർ സെക്രട്ടറി അഹ്മദ് അബ്ദുൽ അസീസ് അൽ ഖയ്യാത്ത്, സീവേജ് വാട്ടർ കാര്യ അസി. അണ്ടർ സെക്രട്ടറി ഫത്ഹി അബ്ദുല്ല അൽ ഫാരിഅ് എന്നിവരും സന്നിഹിതരായിരുന്നു.