ബഹ്റൈനിൽ കഴിഞ്ഞു പോയത് ചൂട് കൂടിയ അഞ്ചാമത്തെ ഡിസംബർ
ഡിസംബറിലെ ഒരു ദിവസം മാത്രമാണ് ഇടിയും കാറ്റും ചേർന്നുള്ള മഴ പെയ്തത്
ബഹ്റൈനിൽ കഴിഞ്ഞു പോയത് ചൂട് കൂടിയ അഞ്ചാമത്തെ ഡിസംബറാണെന്ന് കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി. 1902 മുതലുള്ള കണക്കനുസരിച്ച് ചൂട് കൂടിയ ഡിസംബറുകളിൽ അഞ്ചാം സ്ഥാനമാണ് 2021 ഡിസംബറിനുള്ളത്. ശരാശരി ചൂട് 21.3 ഡിഗ്രിയായിരുന്നു.
ശരാശരി ചൂട് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയ 22.5 ഡിഗ്രി 2001 ഡിസംബറിലായിരുന്നു. ഏറ്റവും കൂടിയ ചൂട് ശരാശരി രേഖപ്പെടുത്തിയത് 23.9 ഉം മധ്യമ നിലയിലെ ശരാശരി ചൂട് 26.3 ഡിഗ്രിയുമായിരുന്നു. ഏറ്റവും കൂടിയ ചൂട് ഡിസംബർ 2ന് 23.9 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടിയ ചൂട് 2001 ഡിസംബറിൽ രേഖപ്പെടുത്തിയത് 26.3 ഡിഗ്രിയായിരുന്നു. ഏറ്റവും കൂടിയ ചൂട് ഡിസംബർ രണ്ടിന് എയർപോർട്ടിൽ ഈ വർഷം രേഖപ്പെടുത്തിയത് 27.9 ഡിഗ്രിയും ഡിസംബർ 21 ന് ഇന്‍റർനാഷണൽ സർക്യൂട്ടിൽ രേഖപ്പെടുത്തിയത് 28.8 ഡിഗ്രിയുമായിരുന്നു.
മധ്യനിലയിലെ ശരാശരി ചൂട് 18.7 ഡിഗ്രിയായിരുന്നു.1946 മുതലുള്ള കണക്കനുസരിച്ച് ഏറ്റവും കുറഞ്ഞ ചൂട് രേഖപ്പെടുത്തിയ നാലാമത് ഡിസംബറാണ് കഴിഞ്ഞു പോയത്. 2001 ഡിസംബറിൽ കുറഞ്ഞ ചൂട് ശരാശരി രേഖപ്പെടുത്തിയത് 19.6 ഡിഗ്രിയായിരുന്നു. ഏറ്റവും കുറഞ്ഞ ചൂട് ഡിസംബർ 28ന് എയർപോർട്ടിൽ രേഖപ്പെടുത്തിയത് 15.5 ഡിഗ്രിയായിരുന്നു. ഡിസംബർ അഞ്ചിന് ഇന്‍റർനാഷണൽ സർക്യൂട്ടിൽ രേഖപ്പെടുത്തിയ കുറഞ്ഞ ചൂട് 13.1 ഡിഗ്രിയായിരുന്നു.
ഹുമിഡിറ്റി ശരാശരി 66 ശതമാനവും മധ്യനിലയിൽ 80 ശതമാനവും കുറഞ്ഞത് 51 ശതമാനവുമായിരുന്നു. ഡിസംബർ ഒന്നിന് 93 ശതമാനം ഹുമിഡിറ്റിയാണ് രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ ഹുമിഡിറ്റി രേഖപ്പെടുത്തിയത് ഡിസംബർ 20ന് 27 ശതമാനമായിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിൽ പെയ്ത മഴ 10.9 മില്ലീമീറ്ററായിരുന്നു. ഡിസംബറിലെ ശരാശരി മഴ 15.2 മില്ലീമീറ്ററുമായിരുന്നു. ഏറ്റവും അധികം മഴ രേഖപ്പെടുത്തിയത് 2006 ഡിസംബറിൽ ബഹ്റൈൻ എയർപോർട്ടിൽ 119.6 മില്ലമീറ്ററായിരുന്നു. ഡിസംബറിലെ ഒരു ദിവസം മാത്രമാണ് ഇടിയും കാറ്റും ചേർന്നുള്ള മഴ പെയ്തത്. ഡിസംബർ 31 ന് 8.5 മില്ലീമീറ്റർ മഴയാണ് പെയ്തതെന്നും കണക്കുകൾ വ്യക്തതമാക്കുന്നു.