ജീവിതശൈലീ രോഗങ്ങൾക്കെതിരെ പ്രതിരോധവുമായി ബഹ്റൈനിൽ വ്യക്കരോഗ നിർണയ ക്യാമ്പ്

തണൽ ബഹ്‌റൈൻ ചാപ്റ്ററും ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററുമായിരുന്നു ക്യാമ്പിന്റെ സംഘാടകർ.

Update: 2022-08-27 19:40 GMT
Editor : Nidhin | By : Web Desk
Advertising

ജീവിത ശൈലീ രോഗങ്ങൾക്കെതിരെ പ്രതിരോധം തീർക്കാൻ പ്രവാസികൾക്ക് മാർഗനിർദേശം നൽകി ബഹ്‌റൈനിൽ നടന്ന വ്യക്കരോഗ നിർണയ ക്യാമ്പ് ശ്രദ്ധേയമായി. തണൽ ബഹ്‌റൈൻ ചാപ്റ്ററും ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററും ചേർന്നാണു ക്യാമ്പ് ഒരുക്കിയത്.

വ്യക്ക രോഗ നിർണയവും വിവിധ ആരോഗ്യ പരിശോധനകളും രോഗമുണ്ടോ എന്നറിയാൻ വേവലാതിയോടെ ക്യാമ്പിലെത്തിയ പ്രവാസികൾക്ക് സഹായങ്ങൾ ചെയ്ത് തണലിന്റെ വളണ്ടിയർമാരുമുണ്ടായിരുന്നു. ഒപ്പം വൃക്ക സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രവാസികൾ ആരോഗ്യപരിപാലനത്തെക്കുറിച്ചും ഷിഫ അൽ ജസീറ കൺസൽട്ടന്റ് ഡോ. സ്വപ്‌ന നയിച്ച പഠനസെഷനും. തണൽ ബഹ്‌റൈൻ ചാപ്റ്ററും ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററുമായിരുന്നു ക്യാമ്പിന്റെ സംഘാടകർ.

സെഗയ്യയിലെ കെ.സി എ ഹാളിൽ ഉച്ചക്ക് ഒരു മണിമുതൽ വൈകീട്ട് ആറു മണിവരെ അഞ്ഞൂറോളം പേരാണ് പരിശോധനക്കായി എത്തിച്ചേർന്നത്. ബഹ്‌റൈനിലെ പൊതുരംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖരും ക്യാമ്പ് സന്ദർശിക്കാനെത്തി. സമാപനച്ചടങ്ങ് ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ ഉൽഘാടനം ചെയ്തു. തണൽ ബഹ്റൈൻ ചാപ്റ്റർ പ്രസിഡണ്ട് റഷീദ് മാഹി അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി വിനീഷ് എം.പി. സ്വാഗതവും ട്രഷറർ നജീബ് കടലായിയും പറഞ്ഞു. ഷിഫ അൽ ജസീറ മെഡിക്കൽ ഡയറക്ടർ ഡോ. സൽമാൻ അൽ ഗരീബ്, മൂസ അഹമ്മദ് എന്നിവർ സംസാരിച്ചു.

Full View

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News