ബഹ്‌റൈനില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പിന്റെ ഭാഗമായി ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആര്‍.എഫ്) മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. അസ്‌കറിലെ മിഡില്‍ ഈസ്റ്റ് ഹോസ്പിറ്റലിലായിരുന്നു പത്താമത് മെഡിക്കല്‍ ക്യാമ്പ്.
ക്യാമ്പ് തുടങ്ങിയ ശേഷം ഇതുവരെ 1300 ഓളം തൊഴിലാളികളാണ് വിവിധ ആശുപത്രികളിലായി ആരോഗ്യ പരിശോധനക്ക് വിധേയരായത്. ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി രവിശങ്കര്‍ ശുക്ല മുഖ്യാതിഥിതിയായിരുന്നു.
ഐ.സി.ആര്‍.എഫ് ചെയര്‍മാന്‍ ഡോ. ബാബു രാമചന്ദ്രന്‍, ജനറല്‍ സെക്രട്ടറി പങ്കജ് നല്ലൂര്‍, അഡൈ്വസര്‍ അരുള്‍ദാസ് തോമസ്, ജോ. സെക്രട്ടറി അനീഷ് ശ്രീധരന്‍, മെഗാ മെഡിക്കല്‍ ക്യാമ്പ് ജനറല്‍ കണ്‍വീനര്‍ നാസര്‍ മഞ്ചേരി, കോഡിനേറ്റര്‍ മുരളി കൃഷ്ണന്‍, ഈ മാസത്തെ കോഡിനേറ്റര്‍ സുനില്‍ കുമാര്‍, വളണ്ടിയര്‍മാരായ രമണ്‍ പ്രീത്, ജവാദ് പാഷ, മുരളി നോമുല, ചെമ്പന്‍ ജലാല്‍, കെ.ടി സലിം, പങ്കജ് മാലിക്, പവിത്രന്‍ നീലേശ്വരം, അജയകൃഷ്ണന്‍, ക്ലിഫോര്‍ഡ് കൊറിയ, രാജീവന്‍, മിഡില്‍ ഈസ്റ്റ് ഹോസ്പിറ്റലിനെ പ്രധിനിധീകരിച്ച് രഹല്‍ ഉസ്മാന്‍, ഫര്‍ഹ ഹഖ്, ജിത്തു ചാക്കോ സിറാജ് എന്നിവര്‍ പങ്കെടുത്തു.