ലോക ആന്റിബയോട്ടിക് വാരാചരണം സംഘടിപ്പിക്കുന്നു
സീഫ് മാളില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച ബോധവല്‍ക്കരണ പരിപാടി നാളെ അവസാനിക്കും
പൊതുമരാമത്ത്, മുനിസിപ്പല്‍, നഗരാസൂത്രണ കാര്യ മന്ത്രാലയത്തിലെ അനിമല്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിലെ കാലി സമ്പദ് വിഭാഗം ലോക ആന്റിബയോട്ടിക് വാരാചരണം സംഘടിപ്പിക്കുന്നു. സീഫ് മാളില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച ബോധവല്‍ക്കരണ പരിപാടി നാളെ അവസാനിക്കും.
ആന്റിമൈക്രോബയലുകളെക്കുറിച്ച് അവബോധം വളര്‍ത്തുകയും വെറ്ററിനറി സൗകര്യങ്ങളിലെ ആരോഗ്യ പരിശീലകരെ പ്രോല്‍സാഹിപ്പികുകയുമാണ് ത്രിദിന പരിപാടിയുടെ ലക്ഷ്യമെന്ന് ലൈവ് സ്‌റ്റോക്ക് റിസോഴ്‌സസ് അണ്ടര്‍ സെക്രട്ടറി ഡോ. ഖാലിദ് അഹ്മദ് പറഞ്ഞു. ആന്റിബയോട്ടിക്കുകളുടെ അമിതവും തെറ്റായതുമായ ഉപയോഗം മനുഷ്യരിലും മൃഗങ്ങളിലും വലിയ അപകടങ്ങളുണ്ടാക്കും.
ചില വൈറസുകളുടെ വ്യാപനത്തിനും ഇതിടയാക്കും. രോഗ പ്രതിരോധത്തിനായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍ക്ക് പകരം സംവിധാനം കണ്ടെത്തുകയും രോഗ പ്രതിരോധശേഷി സ്വാഭാവികമായി ആര്‍ജിച്ചെടുക്കുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.