ബഹ്റൈനിലെ കാർഷിക തോട്ടങ്ങളിൽ സൗരോർജ്ജം ഉപയോഗപ്പെടുത്തും
Update: 2022-04-11 10:11 GMT
കാർഷിക തോട്ടങ്ങളിൽ സൗരോർജ്ജം ഉപയോഗപ്പെടുത്തുന്നതിന് സംവിധാനങ്ങളൊരുക്കുമെന്ന് ബഹ്റൈൻ പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മന്ത്രാലയത്തിലെ കാർഷിക, സമുദ്ര സമ്പദ് വിഭാഗം അണ്ടർ സെക്രട്ടറി ഇബ്രാഹിം ഹസൻ അൽ ഹവാജ് വ്യക്തമാക്കി.
ബഹ്റൈൻ ഫാർമേഴ്സ് കോപറേറ്റീവ് സൊസൈറ്റിയാണ് ഈ ആശയം മുന്നോട്ടു വെച്ചിട്ടുള്ളത്. കാർഷിക ഉൽപാദനം വർധിപ്പിക്കുന്നതിനും വൈദ്യുതി ബിൽ കുറക്കുന്നതിനും ഇത് അവസരമൊരുക്കും.
സ്വദേശി കർഷകർക്ക് വലിയ ആശ്വാസമേകാൻ ഇതു വഴി സാധിക്കുമെന്നും കരുതുന്നു. ഇക്കാര്യത്തിൽ മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നും സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.