ബഹ്‌റൈന്‍ ദക്ഷിണ മുനിസിപ്പാലിറ്റി ഓൺലൈൻ സേവനം ശക്​തിപ്പെടുത്തി

Update: 2022-02-21 12:45 GMT
Advertising

മനാമ: ദക്ഷിണ മേഖല മുനിസിപ്പാലിറ്റി പൊതുജനങ്ങൾക്കുള്ള ഓൺലൈൻ സേവനം പോയ വർഷം ശക്​തിപ്പെടുത്തിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.

'മുനിസിപ്പാലിറ്റി നിങ്ങളുടെ തൊട്ടടുത്ത്​' എന്ന പദ്ധതിയുടെ ഭാഗമായി 400 ഓളം സേവനങ്ങളാണ്​ ഓൺലൈനായി നൽകിയത്​. ഉപഭോക്​താക്കൾക്ക്​ നേരിട്ട്​ ഓൺലൈനിലൂടെ സമീപിക്കാനും സേവനം ആവശ്യപ്പെടാനും അവസരമൊരുക്കിയത്​ പലരും കൃത്യമായി ഉപയോഗപ്പെടുത്തിയിരുന്നു. ആവശ്യമായ സേവനങ്ങൾ നേരിട്ട്​ വീടുകളിലെത്തിക്കുന്നതും ഇതി​െൻറ ഭാഗമായിരുന്നു.

മാലിന്യം സംഭരിക്കാനുള്ള പ്ലാസ്​റ്റിക്​ ക്യാരി ബാഗുകൾ വീട്ടിലെത്തിക്കുക, പരാതികൾ സ്വീകരിക്കുക, വൈദ്യുതി ബന്ധം പുനൺസ്​ഥാപിക്കുക, നിർമാണ അനുമതി നൽകുക തുടങ്ങിയവയാണ്​ ഉപഭോക്​താക്കൾക്ക്​ നേരി​െട്ടത്തി ബന്ധപ്പെട്ടവർ നൽകിയത്​. വേഗത്തിലും തൃപ്​തികരമായ രീതിയിലും ഉപഭോക്​താക്കൾക്ക്​ അവരുടെ വീടുകളിൽ സേവനം നേരിട്ടെത്തിക്കാനുള്ള ശ്രമം വിജയത്തിലെത്തിയതായി ബന്ധപ്പെട്ടവർ പറഞ്ഞു.

ആവശ്യമായ രേഖകളും ഫോമുകളും വാഹനങ്ങളിൽ വീടുകളിൽ എത്തിക്കുന്ന പദ്ധതിയും വിജയകരമായി നടപ്പാക്കിയിരുന്നു. 50 ചതുരശ്ര മീറ്ററിൽ കുറയാത്ത നിർമാണ പ്രവർത്തനങ്ങൾക്ക് നേരിട്ട്​ അനുമതി നൽകുകയും ചെയ്​തിരുന്നു. 

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News