മുത്തുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനുള്ള ആദ്യഘട്ട പഠനം പൂർത്തിയായി
മുത്തുകളുടെയും പവിഴങ്ങളുടെയും ഉൽപാദനവും വ്യാപാരവും വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പഠനം നടന്നത്
ബഹ്റൈനിലെ സമുദ്രാന്തർ ഭാഗത്ത് ലഭ്യമാവുന്ന മുത്തുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനുള്ള ആദ്യഘട്ട പഠനം പൂർത്തിയായി. പരിസ്ഥിതി കാര്യ സുപ്രീം കൗൺസിൽ, ബഹ്റൈൻ പേൾ ആന്‍റ് ജെംസ് ദാനത് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് പഠനം നടത്തിയത്.
ബഹ്റൈനിലെ കടൽ പ്രദേശത്ത് മുത്തുച്ചിപ്പിയുടെ പ്രകൃതിദത്ത ലഭ്യതയും സുസ്ഥിരതയും ഉറപ്പാക്കുന്നതിന് പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മന്ത്രാലയത്തിലെ ഫിഷറീസ് വകുപ്പുമായി സഹകരിച്ചാണ് ഫീൽഡ് പഠനം സംഘടിപ്പിച്ചത്.
മുത്തുകളുടെയും പവിഴങ്ങളുടെയും ഉൽപാദനവും വ്യാപാരവും വർധിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു പഠനം. നജ്വ ബൂൽഥാമ, ഹേർ ബൂൽഥാമ, ഹേർ ശതിയ, ഹേർ ബൂഅമാമ, സയാഹ് എന്നീ സമുദ്ര പ്രദേശങ്ങളിലായിരുന്നു വിലയിരുത്തൽ.
മുത്തുകൾ പുറത്തെടുക്കുക, അവയുടെ വലിപ്പം, വില എന്നിവ കണക്കാക്കുക, അവയുടെ സുസ്ഥിരതക്ക് ഭീഷണിയാവുന്ന പ്രധാന വെല്ലുവിളികൾ കണ്ടെത്തുക എന്നിവയും പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നു.