വിദേശകാര്യ മന്ത്രി ബ്രിട്ടൺ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
Update: 2023-10-25 11:54 GMT
വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ബഹ്റൈനിലെ ബ്രിട്ടൺ അംബാസഡർ എലിസ്റ്റർ ലോഞ്ചിനെ തന്‍റെ ഓഫീസിൽ സ്വീകരിച്ചു.
ബഹ്റൈനും ബ്രിട്ടനും തമ്മിലുള്ള ശക്തമായ ബന്ധവും വിവിധ മേഖലകളിലെ സഹകരണവും കൂടുതൽ ശക്തിപ്പെടേണ്ടതുണ്ടെന്ന് ഇരുപേരും അഭിപ്രായപ്പെട്ടു.
ഗസ്സയിൽ തുടരുന്ന അക്രമണങ്ങളും യുദ്ധം അവസാനിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയും ചർച്ചയായി. യുദ്ധക്കെടുതി അനുഭവിക്കുന്ന ജനങ്ങൾക്ക് സഹായമെത്തിക്കുന്നതിനുള്ള വഴികളുണ്ടാകണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കൂടിക്കാഴ്ചയിൽ മന്ത്രാലയത്തിലെ യൂറോപ്യൻ കാര്യവിഭാഗം തലവൻ അഹ്മദ് ഇബ്രാഹിം അൽ ഖറൈനീസ് സന്നിഹിതനായിരുന്നു.