സ്‌കൂൾ പൂന്തോട്ടത്തിലെ കലാ സൃഷ്ടിയിൽ ഇന്ത്യൻ സ്‌കൂൾ ഒന്നാം സ്ഥാനം നേടി

Update: 2022-03-27 09:43 GMT
Advertising

ബഹ്‌റൈൻ ഗാർഡൻ ക്ലബ് വാർഷിക പുഷ്പ-പച്ചക്കറി പ്രദർശനത്തോടനുബന്ധിച്ച് നടന്ന 'സ്‌കൂൾ പൂന്തോട്ടത്തിലെ മികച്ച കലാപ്രദർശനം' മത്സര വിഭാഗത്തിൽ ഒന്നാം സമ്മാനം ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ കരസ്ഥമാക്കി.

ഈ വിഭാഗത്തിൽ വിദ്യാർത്ഥികളോട് സ്കൂൾ പൂന്തോട്ടത്തിൽ മൊസൈക് കലാസൃഷ്ടികൾ നിർമ്മിക്കാൻ ആവശ്യപ്പെട്ടിരുന്നു. ബഹ്‌റൈൻ ദേശീയ മൃഗമായ അറേബ്യൻ ഓറിക്‌സ്, ഇന്ത്യൻ ദേശീയ മൃഗം ബംഗാൾ കടുവ എന്നിവയുടെ മൊസൈക് ആർട്ട്‌വർക്കുകളും ഇസ ടൗൺ കാമ്പസിലെ സ്‌കൂൾ പൂന്തോട്ടത്തിലെ മരങ്ങളിൽ നടത്തിയ കലാസൃഷ്ടികളും മത്സരത്തിൽ സ്‌കൂളിന് ഒന്നാം സമ്മാനം നേടിക്കൊടുത്തു. 



 


കലാധ്യാപകനായ ദീപക് അമ്പലപറമ്പത്ത് മാർഗ നിർദേശം നൽകി. സമ്മാനാർഹമായ ടീമിൽ സ്‌കൂൾ വിദ്യാർത്ഥികളായ ദീപൻഷു നായക് (VII-W), സാന്ദ്ര ശ്യാം (VI-Q), ത്രിദേവ് കരുണ് (VI-E), അസിത ജയകുമാർ (VIII -S), ധനശ്യാം (VII-N), പ്രൻഷു സൈനി (VII-B), ആയുഷ് കെഎ (IV-A), സച്ചിത് പില്ലേവാർ (IV-T), ആഗ്നൽ പ്രിൻസ് ലോബോ (IV-U), ഹർനീത് കൗർ (VS) എന്നിവർ ഉൾപ്പെടുന്നു. തുടർച്ചയായി മൂന്നാം തവണയാണ് ഇന്ത്യൻ സ്‌കൂൾ ഒന്നാം സമ്മാനം നേടുന്നത്.




 


ഗൾഫ് ഹോട്ടൽ അൽ ദന ഹാളിൽ നടന്ന ബഹ്‌റൈൻ ഗാർഡൻ ക്ലബ്ബിന്റെ സമ്മാന വിതരണ ചടങ്ങിൽ ഇന്ത്യൻ സ്‌കൂളിനെ പ്രതിനിധീകരിച്ച് പ്രധാന അധ്യാപിക പാർവതി ദേവദാസ് ട്രോഫി ഏറ്റുവാങ്ങി. നാഷണൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്റ് സെക്രട്ടറി ജനറൽ ശൈഖ മാറം ബിൻത് ഈസ അൽ ഖലീഫ വിജയികൾക്ക് ട്രോഫി സമ്മാനിച്ചു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ ജേതാക്കളെ അഭിനന്ദിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News