ബഹ്‌റൈനില്‍ ദിനേനയുള്ള കോവിഡ്​ ബാധിതരുടെ എണ്ണം 3000 ലധികമായി

Update: 2022-01-20 15:50 GMT
Advertising

ദിനേനയുള്ള കോവിഡ്​ ബാധിതരുടെ എണ്ണം 3,000 ത്തിലധികമായി. കഴിഞ്ഞ ദിവസം 3459 പേർക്കാണ്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചത്​.

മൊത്തം 22860 പേരാണ്​ രോഗബാധിതരായിട്ടുള്ളത്​. 1345 പേർ രോഗമുക്​തരാവുകയും ചെയ്​തിട്ടുണ്ട്​. ഇത്​വരെയായി മൊത്തം 2,89,668 പേർ രോഗമുക്​തരായതായും റിപ്പോർട്ട്​ ചൂണ്ടിക്കാണിക്കുന്നു. 79 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നുണ്ട്​. ഇവരിൽ 10 പേർ ഐ.സി.യുവിലാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്​തമാക്കി. 

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News