YOU ആപ്പ് ഈ മാസാവസാനത്തോടെ പ്രവർത്തനക്ഷമമാവും

പരീക്ഷണ ഘട്ടത്തിൽ 10,000 ഉപഭോക്​താക്കളെ അംഗങ്ങളായി ചേർക്കും

Update: 2022-02-18 13:30 GMT
Advertising

ബഹ്​റൈനിലെ വിവിധ സേവന മേഖലകളെ ഒരു പ്ലാറ്റ് ഫോമിൽ​ ലഭ്യമാക്കുന്ന തരത്തിൽ തയാറാക്കിയ YOU ആപിന്‍റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ഉപയോഗം ഈ മാസാവസാനത്തോടെയുണ്ടാകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

പരീക്ഷണ ഘട്ടത്തിൽ 10,000 ഉപഭോക്​താക്കളെ അംഗങ്ങളായി ചേർക്കും. മാർച്ച്​ ആദ്യത്തോടെ എല്ലാവർക്കും ലഭ്യമാകുന്ന രൂപത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു വ്യക്​തിയുടെ ദൈനംദിന ആവശ്യങ്ങൾ നിർവഹിക്കാൻ സാധിക്കുന്ന രൂപത്തിലാണ്​ ആപ്ലിക്കേഷൻ തയാറാക്കിയിരിക്കുന്നത്​.

ഗൂഗ്​ൾ ​േപ്ല സ്​റ്റോർ, ആപ്പിൾ സ്​റ്റോർ എന്നിവയിൽ ഇത്​ ലഭിക്കും. ഒരു വ്യക്​തിയുടെ ദൈനംദിന ആവശ്യങ്ങൾ നിർവഹിക്കാൻ സാധിക്കുന്ന രൂപത്തിലാണ്​ ആപ്ലിക്കേഷൻ തയാറാക്കിയിരിക്കുന്നത്​. വിവിധ മേഖലകളിലുള്ളവരുടെ സഹായം ഒരു വിൻഡോയിൽ ലഭിക്കുന്നതിനുള്ള ശ്രമമാണ്​ ഇതിലൂടെ സാധ്യമാകുന്നത്​. ഭക്ഷണം, പാനീയം, ആരോഗ്യം, വസ്​ത്രം തുടങ്ങി എല്ലാം ലഭ്യമാക്കാൻ സാധിക്കുന്ന ഒന്നായിരിക്കും ആപ്ലിക്കേഷൻ.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News