ബഹ്‌റൈനില്‍ എച്ച്​.ആർ ഡെവലപ്​മെന്‍റ്​ മൂന്നാമത്​ അന്താരാഷ്​ട്ര സമ്മേളനത്തിന്​ തുടക്കമായി

Update: 2022-01-20 15:20 GMT
Advertising

ഹ്യൂമൺ റിസോഴ്​സ്​ ഡെവലപ്​മെന്‍റ്​ അന്താരാഷ്​ട്ര സ​മ്മേളനത്തിന്​ കഴിഞ്ഞ ദിവസം തുടക്കമായി. തൊഴിൽ, സാമൂഹിക ക്ഷേമ കാര്യ മന്ത്രി ജമീൽ ബിൻ മുഹമ്മദ്​ അലി ഹുമൈദാൻ സമ്മേളനം ഉദ്​ഘാടനം ചെയ്​തു.

ബഹ്​റൈൻ സൊസൈറ്റി ഫോർ ട്രെയ്​നിങ്​ ആന്‍റ്​ ഹ്യൂമൺ റിസോഴ്​സസ്​ ഡെവലപ്​മെന്‍റ്​ ആണ്​ 'തൊഴിൽ അന്തരീക്ഷത്തിൽ മാനസികാരോഗ്യം'എന്ന ​പ്രമേയത്തിൽ സമ്മേളനം സംഘടിപ്പിച്ചത്​. ബഹ്​റൈനകത്ത്​ നിന്നും പുറത്തു നിന്നുമായി എച്ച്​.ആറുമായി ബന്ധപ്പെട്ട നിരവധി വ്യക്​തികളും കൂട്ടയ്​മകളും ഇതിൽ പ​ങ്കെടുക്കുന്നുണ്ട്​.

രണ്ട്​ ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ തൊഴിൽ അന്തരീക്ഷത്തെക്കുറിച്ചും അതുമൂലമുണ്ടാകുന്ന പിരിമുറുക്കത്തെക്കുറിച്ചും പരിഹാര മാർഗങ്ങളെ കുറിച്ചും ചർച്ച നടക്കും. തൊഴിലാളികളുടെ മാനസികാരോഗ്യം മുഖ്യമായി കാണണമെന്നും അതു വഴി തൊഴിൽ വിപണി മെ​ച്ചപ്പെടുത്താൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News