ബഹ്റൈനിൽ ഇനി താല്പര്യമുള്ളവർക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കാം
Update: 2022-04-08 12:32 GMT
ബഹ്റൈനിൽ ഇനി താല്പര്യമുള്ളവർക്ക് ഒമ്പത് മാസം കൂടുമ്പോൾ കോവിഡ് 19 ബൂസ്റ്റർ ഡോസ് സ്വീകരിക്കാം.
18 വയസ്സിനു മുകളിലുള്ളവർക്ക് ഇതിന് അർഹതയുണ്ടാകും. ഫൈസർ, ബയോ എൻ ടെക്, വാക്സിനോ അല്ലെങ്കിൽ മുമ്പ് സ്വീകരിച്ച ബൂസ്റ്റർ വാക്സിനോ സ്വീകരിക്കാവുന്നതാണ്.