ഗ്ലോബല്‍ മണി എക്‌സ്‌ചേഞ്ചിന് ഒമാനില്‍ മൂന്ന് ശാഖകള്‍ കൂടി

ഒമാനിൽ തന്നെ ഏറ്റവും കൂടുതല്‍ ശാഖകളുള്ള മണി എക്‌സ്‌ചേഞ്ചാണ് ഗ്ലോബല്‍ മണിയെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

Update: 2023-10-02 19:00 GMT
Editor : abs | By : Web Bureau
Advertising

മസ്കറ്റ്: ഒമാനിലെ പണമിടപാട് സ്ഥാപനമായ ഗ്ലോബല്‍ മണി എക്‌സ്‌ചേഞ്ച് പുതുതായി മൂന്ന് ശാഖകള്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചു. ഒമാനിൽ തന്നെ ഏറ്റവും കൂടുതല്‍ ശാഖകളുള്ള മണി എക്‌സ്‌ചേഞ്ച് ആണ് ഗ്ലോബല്‍ മണിയെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഗ്ലോബല്‍ മണി എക്‌സ്‌ചേഞ്ച്ന്‍റെ സേവനം ഇപ്പോള്‍ ഒമാനിലെ സലാല അന്താരാഷ്ട്ര വിമാനത്താവളത്തിലും ലഭിക്കും. സലാലയിലെ രാജ്യാന്തര ടൂറിസം മേഖലയെ പിന്തുണക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ശാഖകൾ തുറന്നിരിക്കുന്നത്. മത്ര സുല്‍ത്താന്‍ ഖാബൂസ് പോര്‍ട്ടിലും ഒമാനിലെ മുഴുവന്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും സാന്നിധ്യമുള്ള ഏക എക്‌സ്‌ചേഞ്ച് കൂടിയാണ് ഗ്ലോബല്‍ മണി.

ഇന്ത്യന്‍ പാസ്‌പോര്‍ട്ട് പുതുക്കുന്നതിനും ഇഷ്യു ചെയ്യുന്നതിനും സൗകര്യമുള്ള ഒമാനിലെ ഏക എക്‌സ്‌ചേഞ്ച് കമ്പനി കൂടിയാണ് ഗ്ലോബല്‍ മണി. മസ്‌കത്ത് ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് തിരഞ്ഞെടുത്ത ശാഖകളില്‍ അറ്റസ്‌റ്റേഷന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. കേരള പ്രവാസി ക്ഷേമനിധിയിലേക്കുള്ള രജിസ്‌ട്രേഷനും ആനുകാലിക സബ്‌സ്‌ക്രിപ്‌ഷൻ പേയ്‌മെന്റുകളും എല്ലാ ശാഖകളിലൂടെയും അയക്കാൻ സാധിക്കും. വാര്‍ത്താ സമ്മേളനത്തില്‍ മാനേജിങ്ഡയറക്ടർ സുബ്രമണ്യൻ, ജനറല്‍ മാനേജര്‍ അമിത് താലൂക്ദര്‍, ബോര്‍ഡ് ഉപദേശകന്‍ മദുസൂധനന്‍ ആര്‍, അഡ്മിനിസ്‌ട്രേഷന്‍ തലവന്‍ സഈദ് സാലിം ഹസ്സന്‍ അല്‍ ബലൂശി എന്നിവരും പങ്കെടുത്തു.

Full View


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Bureau

contributor

Similar News