താമസ, തൊഴിൽ നിയമലംഘനം; കുവൈത്തിലെ വിവിധ ഗവർണറേറ്റുകളിൽ നിന്ന് 200ലധികം പേർ പിടിയിൽ

കുവൈത്തിലുടനീളം ശക്തമായ സുരക്ഷാ പരിശോധനയാണ് തുടർച്ചയായ ദിവസങ്ങളിൽ നടക്കുന്നത്

Update: 2024-11-20 07:21 GMT
Editor : Thameem CP | By : Web Desk
Advertising

കുവൈത്ത് സിറ്റി: താമസ, തൊഴിൽ നിയമലംഘകരെ പിടികൂടുന്നതിനായി ആഭ്യന്തര മന്ത്രാലയം വിവിധ ഗവർണറേറ്റുകളിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ നിരവധി പേർ പിടിയിലായി. മുത്ല, ജ്‌ലീബ് അൽ-ഷുയൂഖ്, ഹസാവി, ഫഹാഹീൽ, മഹ്ബൂല തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ഓപറേഷൻ നടത്തിയത്. 200ലധികം പേരെ പരിശോധനയിൽ പിടികൂടി. 60 താമസ, തൊഴിൽ നിയമലംഘകർ, ഒളിവിൽ കഴിയുന്ന 140 പേർ വ്യക്തികൾ, വാറണ്ടുള്ള 14 പേർ, തിരിച്ചറിയൽ രേഖകളില്ലാത്ത 18 പേർ എന്നിവരാണ് പിടിയിലായത്. എല്ലാവർക്കുമെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. ആക്ടിംഗ് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ നിർദ്ദേശപ്രകാരം കുവൈത്തിലുടനീളം ശക്തമായ സുരക്ഷാ പരിശോധനയാണ് തുടർച്ചയായ ദിവസങ്ങളിൽ നടക്കുന്നത്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News