കുവൈത്തിന് വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തി 25 രാജ്യങ്ങൾ
Update: 2023-11-04 02:29 GMT
25 രാജ്യങ്ങൾ കുവൈത്തിന് വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയതായി വിദേശകാര്യ മന്ത്രി സാലം അൽ ജാബർ. കഴിഞ്ഞ ദിവസം പാര്‍ലിമെന്റ് അംഗം മുഹൽഹൽ അൽ മുദഫിന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ഏകദേശം 119 ദശലക്ഷം ദിനാറാണ് ഈ രാജ്യങ്ങളില്‍ നിന്നും ലഭിക്കുവാനുള്ളത്. ഇതില്‍ 90 ശതമാനം ലോണ്‍ കുടിശ്ശികയും സിറിയ, സുഡാൻ, യെമൻ, ക്യൂബ, ഉത്തര കൊറിയ രാജ്യങ്ങളിൽ നിന്നുള്ളതാണെന്ന് സാലം അൽ ജാബർ പറഞ്ഞു.
കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്‌മെന്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ വഴിയാണ് വികസന പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി വികസ്വര രാജ്യങ്ങൾക്ക് വായ്പകൾ നൽകിയിട്ടുള്ളത്.