സമൂഹ മാധ്യമം വഴി രാജ്യത്തെ അവഹേളിച്ച സ്വദേശിക്ക് കുവൈത്തിൽ മൂന്ന് വര്‍ഷം തടവ്
Update: 2023-09-28 20:01 GMT


സമൂഹ മാധ്യമം വഴി രാജ്യത്തെ അവഹേളിച്ച സ്വദേശി യുവാവിന് കുവൈത്തിൽ മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചു.
ട്വിറ്റർ അക്കൗണ്ട് വഴി രാജ്യത്തെയും അമീറിനെയും അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് കുവൈത്തി വ്ലോഗര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
രാജ്യത്തിന്‍റെ അന്തസും ജനങ്ങളുടെ സ്വകാര്യതയും സംരക്ഷിക്കുവാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. സമൂഹ മാധ്യമങ്ങൾ വഴി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.