കുവൈത്തിൽ പണപ്പെരുപ്പം വർധിക്കുന്നു

കഴിഞ്ഞ മാർച്ചിൽ 3.02 ശതമാനമായ പണപ്പെരുപ്പം ഏപ്രിൽ മാസത്തോടെ 3.17 ശതമാനമായി ഉയർന്നു

Update: 2024-05-20 11:40 GMT
Editor : Thameem CP | By : Web Desk
Advertising

കുവൈത്ത് സിറ്റി: കുവൈത്തിൽ പണപ്പെരുപ്പം വർധിക്കുന്നു. കഴിഞ്ഞ മാർച്ചിൽ 3.02 ശതമാനമായ പണപ്പെരുപ്പം ഏപ്രിൽ മാസത്തോടെ 3.17 ശതമാനമായി ഉയർന്നു. രാജ്യത്ത് ജീവിതച്ചെലവും കുത്തനെ ഉയരുന്നതായി സെൻട്രൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തു വിട്ട കണക്കുകൾ വ്യക്തമാക്കി.

ഭക്ഷണ പാനീയങ്ങളുടെ വിഭാഗത്തിൽ 5.79% വില വർധനവുണ്ടായപ്പോൾ സിഗരറ്റിന്റെയും പുകയിലയുടെയും വില 0.22% വർധിച്ചു. വസ്ത്രങ്ങളുടെയും പാദരക്ഷകളുടെയും വിലയിൽ 5.95% ഉയർച്ചയുണ്ടായി, ഹൗസിംഗ് സർവീസ് ഗ്രൂപ്പിൽ 1.41% വർധനവും ഈ കാലയളവിൽ രേഖപ്പെടുത്തി.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News