ഇസ്രായേൽ ആക്രമണം; റഫയിലെ കുവൈത്ത് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ പ്രവർത്തനം നിർത്തിവെച്ചു
നേരത്തെ ആശുപത്രിയുടെ പ്രധാന ഗേറ്റിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ രണ്ട് ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു
Update: 2024-05-28 15:35 GMT
കുവൈത്ത് സിറ്റി: ഇസ്രായേൽ സേനയുടെ നിരന്തര ആക്രമണങ്ങൾ കാരണം റഫയിലെ കുവൈത്ത് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ പ്രവർത്തനം നിർത്തിവെച്ചു. ആശുപത്രിയിലും പരിസരത്തും നടത്തുന്ന നിരന്തര ആക്രമണങ്ങൾ മൂലമാണ് പ്രവർത്തനം താൽകാലികമായി നിർത്തിവെക്കുന്നതെന്ന് കുവൈത്ത് ഹോസ്പിറ്റൽ ഡയറക്ടർ ഡോ.സുഹൈബ് അൽ ഹംസ് വ്യക്തമാക്കി.
നേരത്തെ ആശുപത്രിയുടെ പ്രധാന ഗേറ്റിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ രണ്ട് ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. തെക്കൻ ഗസ്സയിലെ 1.2 ദശലക്ഷത്തിലധികം ആളുകൾക്ക് വൈദ്യസഹായം നൽകുന്ന പ്രധാന ആശുപത്രികളിൽ ഒന്നായിരുന്നു റഫയിലെ കുവൈത്ത് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ.