കേരള യുണൈറ്റഡ് ഡിസ്ട്രിക്ട് അസോസിയേഷൻ (കുട കുവൈറ്റ്) ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ദജീജ് മെട്രോ ഹാളിൽ നടന്ന സംഗമം റോയൽ സീഗൾ ഗ്രൂപ്പ് ചെയർമാൻ സുനിൽ പറക്കപ്പാടത്ത് ഉദ്ഘാടനം നിർവ്വഹിച്ചു

Update: 2025-03-29 06:30 GMT
Editor : razinabdulazeez | By : Web Desk
കേരള യുണൈറ്റഡ് ഡിസ്ട്രിക്ട് അസോസിയേഷൻ (കുട കുവൈറ്റ്) ഇഫ്താർ സംഗമം സംഘടിപ്പിച്ചു
AddThis Website Tools
Advertising

കുവൈത്ത് സിറ്റി: കേരള യുണൈറ്റഡ് ഡിസ്ട്രിക്ട് അസോസിയേഷൻ (കുട കുവൈറ്റ്) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കേരളത്തിൽ നിന്നുള്ള ജില്ലാ സംഘടനകളുടെ കുവൈറ്റിലെ കൂട്ടായ്മയാണ് കുട കുവൈത്ത്. ജനറൽ കൺവീനർ മാർട്ടിൻ മാത്യുവിന്റെ അദ്ധ്യക്ഷത വഹിച്ചു. ഡോ. ആലിഫ് ഷുക്കൂർ റമദാൻ പ്രഭാഷണം നടത്തി. ഗ്രാൻഡ് ഹൈപ്പർ കുവൈറ്റ് റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി, മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ഹംസ പയ്യന്നൂർ, കുട കൺവീനമാരായ എം. എ. നിസാം, സന്തോഷ് പുനത്തിൽ, തങ്കച്ചൻ ജോസ്സഫ്, മുൻ ഭാരവാഹികളായ ഷൈജിത്ത്, പ്രേംരാജ്, ചെസിൽ ചെറിയാൻ, അലക്സ് മാത്യു, വിവിധ സാമൂഹിക സംഘടന നേതാക്കൾ, ജില്ലാ അസോസിയേഷൻ പ്രതിനിധികൾ എന്നിവർ ആശംസകൾ നേർന്നു. കൺവീനർ സക്കീർ പുതുനഗരം സ്വാഗതം പറഞ്ഞു. കൺവീനർ ജിനേഷ് ജോസ് നന്ദി രേഖപ്പെടുത്തി. കുട എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ജില്ലാ കമ്മിറ്റികൾ തുടങ്ങിയവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

Web Desk

By - Web Desk

contributor

Similar News