ഡേവിസ് ചിറമേൽ അച്ഛനെ കെ.കെ.പി.എ ഭാരവാഹികൾ സന്ദർശിച്ചു
Update: 2023-03-12 03:43 GMT
കുവൈത്തിൽ ഹ്രസ്വ സന്ദർശനത്തിനെത്തിയ ഡേവിസ് ചിറമേൽ അച്ഛനെ കെ.കെ.പി.എ ഭാരവാഹികൾ സന്ദർശിച്ചു.
കൂടിക്കാഴ്ചയിൽ അവയവ ദാനത്തിന്റെ പ്രസക്തിയേയും ആവശ്യകതയേയും ചിറമേൽ അച്ഛൻ വിശദീകരിച്ചു. സക്കീർ പുത്തൻ പാലം അച്ഛനെ പൊന്നാട അണിയിച്ച് ആദരിച്ചു. തോമസ് പള്ളിക്കൽ, ബിനു തോമസ്, നൈനാൻ ജോൺ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.