പകർച്ച വ്യാധികൾക്കുള്ള പ്രതിരോധ വാക്സിനുകൾ തദ്ദേശീയമായി നിർമിക്കാനൊരുങ്ങി കുവൈത്ത്
Update: 2022-03-13 13:36 GMT


പകർച്ച വ്യാധികൾക്കുള്ള പ്രതിരോധ വാക്സിനുകൾ തദ്ദേശീയമായി നിർമിക്കുമെന്ന് കുവൈത്ത് ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദ് അറിയിച്ചു. അന്തർദേശീയ കമ്പനികളുമായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചതായും ആരോഗ്യമന്ത്രി പറഞ്ഞു. കുവൈത്ത് സൗദി ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് കമ്പനി മുഖേന അബോട്ട് ലബോറട്ടറീസ് ഉൽപന്നങ്ങൾ പ്രദേശികാടിസ്ഥാനത്തിൽ നിർമിക്കുന്ന പദ്ധതിയുടെ ലോഞ്ചിങ് പരിപടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യ സുരക്ഷ ദേശീയ സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്നും, അടിയന്തര സാഹചര്യത്തിൽ രാജ്യങ്ങൾ സ്വന്തം കഴിവുകളെയും പ്രാദേശിക വിഭവങ്ങളെയും ആശ്രയിക്കണമെന്നതാണ് കൊറോണ പാൻഡമിക് നൽകിയ പ്രധാന പാഠമെന്നും ഡോ. ഖാലിദ് അൽ സയീദ് കൂട്ടിച്ചേർത്തു.