കുവൈത്തിലെ ഗവൺമെന്റ് ഓഫീസുകളിൽ രണ്ട് ഷിഫ്റ്റുകൾ നടപ്പാക്കാൻ പദ്ധതി
പൊതു ജനങ്ങൾക്ക് രാവിലെയും വൈകീട്ടും ഗവൺമെന്റ് സേവനങ്ങൾ ലഭ്യമാക്കും
Update: 2024-08-31 11:43 GMT
കുവൈത്ത് സിറ്റി: കുവൈത്തിലെ ഗവൺമെന്റ് ഓഫീസുകളിൽ രണ്ട് ഷിഫ്റ്റുകൾ നടപ്പാക്കാൻ പദ്ധതിയിടുന്നു. ഇത് സംബന്ധമായി സിവിൽ സർവീസ് കമ്മിഷൻ വിളിച്ച യോഗത്തിൽ വിവിധ മന്ത്രാലയങ്ങളിലെ അണ്ടർ സെക്രട്ടറിമാർ പങ്കെടുത്തു. യോഗത്തിന് സിവിൽ സർവീസ് കമ്മിഷൻ ബ്യൂറോ മേധാവി ഡോ.ഇസാം അൽ റുബയാൻ നേതൃത്വം നൽകി.
പൊതു ജനങ്ങൾക്ക് രാവിലെയും വൈകുന്നേരവും ഗവൺമെന്റ് സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ചാണ് ചർച്ചകൾ നടന്നത്. രാജ്യത്തെ ഗവൺമെന്റ് സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിൻറെ ഭാഗമായാണ് പുതിയ നടപടികൾ. ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുന്നതോടെ സ്വദേശികൾക്കും പ്രവാസികൾക്കും രാവിലെയും വൈകീട്ടും സർക്കാർ സേവനങ്ങൾ ലഭ്യമാകും.