സമയപരിധി അവസാനിച്ചു; 47,445 കുവൈത്തികൾ ഇനിയും ബയോമെട്രിക് പൂർത്തിയാക്കിയില്ല
35,000 ഉപഭോക്താക്കളുടെ ബാങ്കിംഗ് ഇടപാടുകളും നിർത്തിവെച്ചു
Update: 2024-10-02 10:15 GMT
കുവൈത്ത് സിറ്റി: ബയോമെട്രിക് കാലാവധി സെപ്റ്റംബർ 30-ന് കഴിഞ്ഞിട്ടും വിരലടയാളം നൽകാത്ത 47,445 കുവൈത്തി പൗരന്മാർ ഉണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതിനെ തുടർന്ന് 35,000-ഓളം ബാങ്ക് ഉപഭോക്താക്കളുടെ ബാങ്കിംഗ് ഇടപാടുകളും ഇ-സേവനങ്ങളും നിർത്തിവച്ചതായി ബാങ്കിംഗ് വൃത്തങ്ങൾ അറിയിച്ചു.
ബാങ്കിംഗ് സേവനങ്ങൾ തുടരാൻ ബയോമെട്രിക് വിരലടയാളം നൽകി സിവിൽ ഐഡി സാധുത ഉറപ്പാക്കണം. ഇടപാടുകൾ താൽക്കാലികമായി നിർത്തിവെക്കപ്പെട്ടവർ തങ്ങളുടെ ഗവർണറേറ്റിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ എവിഡൻസിന് കീഴിലുള്ള പേഴ്‌സണൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റുകൾ സന്ദർശിച്ച് ബയോമെട്രിക് പൂർത്തിയാക്കണം. ഇതിന് ശേഷം ഇടപാടുകൾ പുനഃസ്ഥാപിക്കപ്പെടുമെന്നും അധികൃതർ പറഞ്ഞു.