തേജ് ചുഴലിക്കാറ്റ് കൂടുതൽ ശക്തിയാർജിക്കുന്നു; മുന്നൊരുക്കം സജീവമാക്കി ഒമാന്‍ സിവിൽ ഡിഫൻസ്

പടിഞ്ഞാറ്, വടക്കുപടിഞ്ഞാറായി ദോഫാർ ഗവർണറേറ്റിന്റെയും യമനിന്‍റെയും തീരങ്ങളിലേക്ക് കാറ്റ് നീങ്ങുകയാണ്‌.

Update: 2023-10-22 08:34 GMT
Editor : rishad | By : Web Desk
Advertising

മസ്കത്ത്: അറബിക്കടലില്‍ രൂപം കൊണ്ട തേജ് ചുഴലിക്കാറ്റ് കൂടുതല്‍ ശക്‌തിയാര്‍ജിച്ച് കാറ്റഗറി മൂന്നിലേക്ക് കടന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പടിഞ്ഞാറ്, വടക്കുപടിഞ്ഞാറായി ദോഫാർ ഗവർണറേറ്റിന്റെയും യമനിന്‍റെയും തീരങ്ങളിലേക്ക് കാറ്റ് ഇപ്പോള്‍ നീങ്ങുകയാണ്‌. 330 കിലോമീറ്റര്‍ വ്സ്ത്രിതിയില്‍ വീശുന്ന ചുഴലികാറ്റിന്റെ കേന്ദ്ര ഭാഗം സലാല തീരത്ത് നിന്ന് 500 കിലോമീറ്റര്‍ അകലെയാണുള്ളത്. എന്നാല്‍ മഴ മേഖങ്ങള്‍ 280 കിലോമീറ്റര്‍ അടുത്തെയിട്ടുണ്ട് . ഇന്ന് രാത്രിയോടെ കാറ്റിന്റെ നേരിട്ടുള്ള പ്രത്യാഘാതങ്ങള്‍ ദോഫാര്‍ അല്‍ വുസ്‌ത ഗവര്‍ണറേറ്റില്‍ അനുഭപ്പെടും .

ഇന്ന് രാത്രി 20 മുതല്‍ 100 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനും കാറ്റ് വീശാനും സാധ്യതയുണ്ട്. എന്നാല്‍ കനത്ത മഴയും അതി ശക്‌തമായ കാറ്റും തിങ്കള്‍ ചൊവ്വ ദിവസങ്ങളിലാണ്‌ ഉണ്ടാവുക. സലാല വിലായത്തില്‍ 200 മുതല്‍ 300 മില്ലിമീറ്റര്‍ മഴക്കാണ്‌ സാധ്യത. വാദികൾ കവിഞ്ഞൊഴുകും. തിരമാലകൾ ആറ്‌ മുതല്‍ പന്ത്രണ്ട് മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്. ഇത് തീരങ്ങളില്‍ വെള്ളം കയറാന്‍ ഇടയാക്കിയേക്കും. ഇപ്പോള്‍ 207 കിലോമീറ്ററില്‍ വീശുന്ന ചുഴലിക്കൊടുങ്കാറ്റ് തിങ്കളാഴ്‌ച 250 കിലോമീറ്റര്‍ വേഗത കൈവരിച്ച് കാറ്റഗറി നാലിലെത്താനാണ്‌ സാധ്യതയെന്ന് സി.എ.എ. മുന്നറിയിപ്പില്‍ പറയുന്നു.

ചൊവ്വാഴ്ച വൈകിട്ടോടെയാണ് കാറ്റിന്റെ കേന്ദ്ര ഭാഗം തീരം തൊടുക. അതേസമയം ആവശ്യമെങ്കില്‍ ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള മുന്‍ കരുതലുകള്‍ സ്വീകരിച്ച് വരികയാണ്‌ അധികൃതര്‍ വ്യക്തമാക്കി. ഇതിനായി കൂടുതല്‍ റെസ്ക്യു ടീമിനെ വിന്യസിച്ചു കഴിഞ്ഞു. ദോഫാർ ഗവർണറേറ്റിലെ പൊതു സ്വകാര്യ സ്ഥാപനങ്ങൾക്ക് തിങ്കൾ ചൊവ്വ, ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News