ഒമാനിൽ നേരിട്ടുള്ള വിദേശനിക്ഷേപം വർധിച്ചു; ഏറ്റവും കൂടുതൽ നിക്ഷേപം ബ്രിട്ടനിൽ നിന്ന്

ഒമാനിൽ ചില മേഖലയിൽ വിദേശനിക്ഷേപം നിരോധിച്ച് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ആഴ്ചകൾക്ക് മുമ്പ് ഉത്തരവ് ഇറക്കിയിരുന്നു

Update: 2023-08-06 18:51 GMT
Advertising

ഒമാനിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ വർധന. ഈ വർഷം ആദ്യ പാദത്തിൽ 23.3 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ഒമാനിൽ വിദേശ നിക്ഷേപം നടത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ ബ്രിട്ടനാണ് ഒന്നാം സ്ഥാനത്തുള്ളത്.

നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട പ്രാഥമിക കണക്കുകൾ പ്രകാരം, 2023ന്റെ ആദ്യ പാദത്തിന്റെ അവസാനം വരെ എണ്ണ, വാതക ഉൽപ്പാദന മേഖലകളാണ് ഏറ്റവും വലിയ വിദേശ നിക്ഷേപം നേടിയിട്ടുള്ളത്. 10.352ബില്യൺ റിയാൽ നിക്ഷേപമാണ് യു.കെ ഒമാനിൽ നടത്തിയിട്ടുള്ളത്. അമേരിക്ക 3.508 ബില്യൺ റിയാൽ, യു.എ.ഇ 934.900 മില്യൺ, ഇന്ത്യ 296.4 മില്യൺ, എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിൽ ഒമാനിൽ നടത്തിയ നിക്ഷേപങ്ങൾ.

Full View

ഒമാനിൽ ചില മേഖലയിൽ വിദേശനിക്ഷേപം നിരോധിച്ച് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ആഴ്ചകൾക്ക് മുമ്പ് ഉത്തരവ് ഇറക്കിയിരുന്നു. ഒമാനി നിക്ഷേപകർക്ക് മാത്രമായാണ് ഇത് പരിമിതപ്പെടുത്തിയിരിക്കുന്നത്. വലിയ ഉല്പാദനശേഷിയില്ലാത്ത കോഴി ഹാച്ചറികളുടെ നടത്തിപ്പ്, പ്രിന്റിങ്, ഫോട്ടോകോപ്പി തുടങ്ങിയ മെഷീനുകൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ, തേനീച്ച വളർത്തൽ, തേൻ ഉൽപാദനം, കടൽ മത്സ്യബന്ധനം തുടങ്ങിയ 11 മേഖലകളാണ് ഇതിൽ ഉൾപ്പെടുത്തിയിരുന്നത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News