ഒമാന്റെ വിവിധ ഗവർണറേറ്റുകളിൽ ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
പൊടിക്കാറ്റ് ഉയരാൻ സാധ്യതയുള്ളതിനാൽ ദൂരക്കാഴ്ചയെ ബാധിച്ചക്കേുമെന്ന് മുന്നറിയിപ്പ്
Update: 2022-07-02 19:57 GMT


മസ്‌കത്ത്: ഒമാന്റെ വിവിധ ഗവർണറേറ്റുകളിൽ ബുധനാഴ്ചവരെ ശക്തമായ മഴ പെയ്‌തേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ത്യയിൽ രൂപപ്പെടുന്ന ന്യൂന മർദ്ദത്തിന്റെ ഭാഗമായാണ് ഒമാനിലും ശക്തമായ മഴ ലഭിക്കുന്നത്. അൽ ഹജർ പർവത നിരകൾ, വടക്കൻ ശർഖിയ, ബുറൈമി, ദാഹിറ, ദാഖിലിയ, തെക്കൻ ബാത്തിന, തെക്കൻ ശർഖിയ ഗവർണറേറ്റുകളിൽ ഇടിമിന്നലോടു കൂടിയ മഴപേയ്‌തേക്കും.
പൊടിക്കാറ്റ് ഉയരാൻ സാധ്യതയുള്ളതിനാൽ ദൂരക്കാഴ്ചയെ ബാധിച്ചക്കേും. അറബിക്കടലിന്റെ തീരത്ത് തിരമാലകൾ നാല് മീറ്റർവരെയും മറ്റുഭാഗങ്ങളിൽ രണ്ടുമീറ്റർ വരെയും ഉയർന്നേക്കും. മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.