43.5°C ; ഒമാനിലെ ഏറ്റവും ഉയർന്ന താപനില ഹംറാഉദ്ദുറൂഇൽ
പല സ്ഥലങ്ങളിലും താപനില 40°C കവിഞ്ഞു
Update: 2025-04-13 06:40 GMT


മസ്‌കത്ത്: ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) പുറത്തിറക്കിയ ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോർട്ട് പ്രകാരം ഏറ്റവും ഉയർന്ന താപനില ഹംറാഉദ്ദുറൂഇൽ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രദേശത്ത് രേഖപ്പെടുത്തിയത് 43.5°C താപനിലയാണ്. രാജ്യത്തെ വിവിധ പ്രദേശങ്ങളിലും ഉയർന്ന താപനില രേഖപ്പെടുത്തി. സിഎഎയുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിലെ റിപ്പോർട്ട് പ്രകാരം പല സ്ഥലങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസ് കവിഞ്ഞു.
വിവിധയിടങ്ങളിലെ താപനില
ഹംറാഉദ്ദുറൂഅ് 43.5°-C
സൂർ: 43.5°C
ബൗഷർ: 43.1°C
ഫഹൂദ്: 43.0°C
ഉമ്മുൽസമായിം: 42.2°C
അവാബി: 42.1°C
ജഅലാൻ ബനീ ബു ഹസ്സൻ: 42.1°C
ബുറൈമി: 42.0°C
ജഅലൂനി: 41.9°C
ഇബ്രി: 41.9°C
സീബ്: 41.7°C