ഒമാനിൽ മൊബൈൽ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർധന
ഈ വർഷം ജൂൺ വരെ മൊബൈൽ ഫോൺ ഉപയോക്താക്കളുടെ എണ്ണത്തിൽ 12.4 ശതമാനം വർധനവുണ്ടായി
മസ്‌കത്ത്: ഒമാനിൽ മൊബൈൽ ഉപയോക്താക്കളുടെ എണ്ണത്തിൽ വലിയ വർധന. ഈ വർഷം ജൂൺ വരെ മൊബൈൽ ഫോൺ ഉപയോക്താക്കളുടെ എണ്ണം 12.4 ശതമാനം വർധിച്ചതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ഒമാനിൽ മൊബൈൽ ഉപയോക്താക്കളുടെ ആകെ എണ്ണം നിലവിൽ 70.2ലക്ഷമാണ്. ഇവയിൽ ഭൂരിഭാഗവും പ്രീ-പെയ്ഡ് സബ്സ്‌ക്രിപ്ഷനുകളാണ്. പ്രീ പെയ്ഡ് കണക്ഷനുകളിൽ ഈ കാലയളവിൽ 10ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
മൊബൈൽ ഫോൺ സബ്സ്‌ക്രിപ്ഷനുകൾക്ക് പുറമെ, രാജ്യത്ത് സജീവമായ മൊബൈൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സബ്സ്‌ക്രിപ്ഷനുകളുടെ എണ്ണത്തിലും വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ ഇൻറർനെറ്റ് കണക്ഷനുകളുടെ എണ്ണം 59.3 ലക്ഷമാണ്. ഒമാനിൽ മൊബൈൽ ടെക്‌നോളജി ഉപയോഗം തുടർച്ചയായി വളരുന്ന പ്രവണതയെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
മൊബൈൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സബ്സ്‌ക്രിപ്ഷനുകളുടെ വളർച്ചാനിരക്ക് 7.4ശതമാനമാണ്. ഒമാനിൽ 3ജി മൊബൈൽ സേവനങ്ങൾ ക്രമേണ അവസാനിപ്പിക്കാൻ ടെലികമ്യുണിക്കേഷൻ റഗുലേറ്ററി അതോറിറ്റി നേരത്തെ തീരുമാനിച്ചിരുന്നു.