മഴവിൽ സലാല പത്താം വാർഷികം; വടംവലി മാമാങ്കം സംഘടിപ്പിച്ചു

Update: 2025-01-11 17:36 GMT
Advertising

സലാല: മലയാളി പ്രവാസി കൂട്ടായ്മയായ മഴവിൽ സലാലയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് എട്ട് ടീമുകൾ പങ്കെടുത്ത വടംവലി മാമാങ്കം സംഘടിപ്പിച്ചു. അഞ്ചാം നമ്പറിലെ ഫാസ് അക്കാദമി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ വല്ലാത്ത ജാതി ബി ടീം വിജയികളായി. ഫൈനലിൽ ആഹ സലാല ടീമിനെയാണ് നേരിട്ടുള്ള സെറ്റുകൾക്ക് ഇവർ പരാജയപ്പെടുത്തിയത്. എൽ.സി.സി സലാലയാണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.

വനിത വിഭാഗത്തിൽ സലാല വണ്ടർ വുമൺ ഒന്നാം സ്ഥാനക്കാരായി. കുട്ടികളുടെ വടംവലിയിൽ ഫാസ് ഇയോൺ ഹോൾഡേഴ്‌സും വിജയികളായി. വിജയികൾക്ക് ഡോ. നിഷ്താർ, ആർ.കെ. അഹമ്മദ്, പവിത്രൻ കാരായി , ഹരികുമാർ ചേർത്തല, ഹുസൈൻ കാച്ചിലോടി എന്നിവർ ട്രോഫി സമ്മാനിച്ചു. ഒന്നാം സ്ഥാനക്കാർക്ക് 101 റിയാലും മുട്ടനാടും ഒരു കുല പഴവുമായിർന്നു സമ്മാനം. ഫാറൂഖ്, അബ്ദുറഹ്‌മാൻ തുടങ്ങിയവർ ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു.

മത്സര പരിപാടി കൺവീനർ സീതിക്കോയതങ്ങൾ ഉദ്ഘാടനം ചെയ്തു. വിജയൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ സുനിൽ, ഹൻസ്, സിദ്ദീഖ് എന്നിവർ സംസാരിച്ചു. നൂറു കണക്കിനാളുകൾ മത്സരം കാണാൻ എത്തിയിരുന്നു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ നേതൃത്വം നൽകി.

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News