മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുഖം തിരിച്ചറിയുന്ന പുതിയ ഇ ഗേറ്റ് ഉടൻ പ്രവർത്തനം ആരംഭിക്കും

അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പുതിയ സംവിധാനം ഈ ആഴ്ച തന്നെ നടപ്പിൽ വരും.

Update: 2023-11-21 18:30 GMT
Advertising

മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുഖം തിരിച്ചറിയുന്ന പുതിയ ഇ ഗേറ്റ് ഉടൻ പ്രവർത്തനം ആരംഭിക്കും. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഈ സംവിധാനം ഈ ആഴ്ച തന്നെ നടപ്പിൽ വരും. പഴയ ഇ ഗേറ്റിൽനിന്നും വ്യത്യസ്തമായി പുതിയ ഗേറ്റുകൾ മുഖം കൊണ്ട് തിരിച്ചറിയുന്നവയായിരിക്കുമെന്ന് ഒമാൻ എയർപോർട്ട് സി.ഇ.ഒ ശൈഖ് ഐമൻ അൽ ഹൂത്തി പറഞ്ഞു. ആഗമന, പുറപ്പെടൽ വിഭാഗങ്ങളിലായി ഇത്തരം 18 ഗേറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. മറ്റ് നിരവധി സാ​ങ്കേതിക വിദ്യയും വിമാനത്താവളത്തിൽ സജ്ജമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വദേശികൾക്കും വിദേശികൾക്കും പാസ്പോട്ട് കാണിക്കാതെ പുതിയ ഗേറ്റ് ഉപയോഗപ്പെടുത്തി ഒമാനിൽ പ്രവേശിക്കാൻ കഴിയും. ഒമാനിൽ സന്ദർശക വിസയിൽ എത്തുന്നവർക്ക് പഴയ നടപടി ക്രമങ്ങൾ തന്നെയായിരിക്കും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News