പുതിയ തൊഴിൽ നിയമം: തൊഴിൽ ഉടമയ്ക്ക് നിരവധി മുൻഗണനകൾ

സ്വദേശിവത്കരണത്തിന്റെ ഭാഗമായി അതേ തസ്തികളിൽ യോഗ്യരായ ഒമാനി പൗരന്മാർ ഉണ്ടെങ്കിൽ പ്രവാസി തൊഴിലാളികളെ പിരിച്ചു വിടാവുന്നതാണ്.

Update: 2023-07-27 18:21 GMT
Editor : anjala | By : Web Desk
Advertising

ഒമാൻ സുൽത്താൻ അംഗീകാരം നൽകിയ പുതിയ തൊഴിൽ നിയമം തൊഴിൽ ഉടമക്ക് നിരവധി മുൻഗണനകൾ നൽകുന്നു. തൊഴിലാളികളെ മറ്റ് സ്ഥാപനങ്ങളിലേക്ക് താൽക്കാലികമായ അയക്കാനും പുതിയ തൊഴിൽ നിയമം അംഗീകാരം നൽകുന്നുണ്ട്. ഒമാനിൽ തൊഴിലുടമയ്ക്ക് തൊഴിലാളികളെ മറ്റൊരു ഉടമയ്ക്ക് കീഴിൽ താൽക്കാലികമായി ജോലി ചെയ്യാൻ അനുവാദം കൊടുക്കാം. ഇതിന് തൊഴില്‍ മന്ത്രാലയത്തിന്റെ അനുമതി വേണം.

സ്ഥാപനത്തിന് ആവശ്യമായ തൊഴിൽ മികവിൽ ഉയരാൻ കഴിഞ്ഞില്ലെങ്കിൽ തൊഴിലാളിയെ പിരിച്ച് വിടാൻ അധികാരമുണ്ട്. എന്നാൽ തൊഴിലാളിക്ക് ഏത് മേഖലയിലാണ് പോരായ്മയുള്ളതെന്ന് വ്യക്തമാക്കി കൊടുക്കുകയും അത് പരിഹരിക്കാൻ ആറ് മാസം സമയം നൽകുകയും വേണം. സിക്ക് ലീവുകളുടെ എണ്ണം പുതിയ നിയമത്തിൽ വർധിപ്പിച്ചിട്ടുണ്ട്. തൊഴിലാളി ആവശ്യപ്പെടുകയാണെങ്കിൽ ശമ്പളമില്ലാത്ത സ്പെഷ്യൽ ലീവുകൾ നൽകണം. രാത്രികാല ഷിഫ്റ്റിൽ ജോലി ചെയ്യാൻ പ്രയാസമുണ്ടെങ്കിൽ പകൽ ഷിഫ്റ്റിലേക്ക് മാറ്റി കൊടുക്കണം. സ്വദേശിവത്കരണത്തിന്റെ ഭാഗമായി അതേ തസ്തികളിൽ യോഗ്യരായ ഒമാനി പൗരന്മാർ ഉണ്ടെങ്കിൽ പ്രവാസി തൊഴിലാളികളെ പിരിച്ചു വിടാവുന്നതാണ്.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News