ഒമാൻ എണ്ണവില ഇടിവ് തുടരുന്നു; ബാരലിന് 84.75 ഡോളറിലെത്തി

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഒരു ദിവസം ഉണ്ടാവുന്ന ഏറ്റവും ഉയർന്ന വില ഇടിവ്

Update: 2023-10-07 20:11 GMT
Advertising

അന്താരാഷ്ട്ര മാർക്കറ്റിൽ ഡിമാന്റ് കുറഞ്ഞതോടെ ഒമാൻ എണ്ണ വിലയുടെ ഇടിവ് തുടരുന്നു.അമേരിക്കയിൽ ഗ്യാസോലൈൻ ഡിമാന്റ് കുറഞ്ഞതാണ് വില ഇടിവിന് പ്രധാന കാരണം. ഒമാൻ എണ്ണ വില വെള്ളിയാഴ്ച ബാരലിന് 84.75 ഡോളറിലെത്തി.

വ്യാഴാഴ്ചയും ബാരലിന് 4.43 ഡോളർ കുറഞ്ഞിരുന്നു. ഇത് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഒരു ദിവസം ഉണ്ടാവുന്ന ഏറ്റവും ഉയർന്ന വില ഇടിവാണ്. ബുധനാഴ്ച 90.68 ഡോളറായിരുന്നു ഒമാൻ എണ്ണ വില.അമേരിക്കയിൽ ഗ്യാസോലൈൻ ഡിമാന്റ് കുറഞ്ഞതാണ് വില ഇടിവിന് പ്രധാന കാരണം.

ഇതോടെ എട്ട് ദശലക്ഷം ബാരൽ എണ്ണയുടെ കുറവാണ് മാർക്കറ്റിലുണ്ടാവുന്നത്. അതിനിടെ എണ്ണ ഉൽപാദനം വെട്ടിക്കുറക്കാനുള്ള തീരുമാനം ഈ വർഷം അവസാനം വരെ ദീർഘിപ്പിക്കാൻ ഒപെക് അംഗ രാജ്യമായ സൗദി അറേബ്യയും റഷ്യയും തീരുമാനിച്ചു. എണ്ണ വില വർധിക്കുന്നത് ഒമാൻ സാമ്പത്തിക മേഖലക്ക് ഏറെ അനുഗ്രഹമാവും. രാജ്യത്തിന്റെ പൊതു കടം കുറയുന്നതും വികസന പദ്ധതികള്‍ക്ക് കൂടുതൽ പണം ചെലവഴിക്കാൻ കഴിയുന്നതും എണ്ണ വില ഉയരുന്നത് കൊണ്ടാണ്. ഒമാന്റെ ഈ വർഷത്തെ ബജറ്റിൽ ഒരു ബാരൽ എണ്ണക്ക് 50 ഡോളറാണ് വകയിരുത്തിയിരിക്കുന്നത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News