തേജ് ചുഴലിക്കാറ്റ്: സുൽത്താൻ ഖാബൂസ് ആശുപത്രി ഒഴിപ്പിക്കുന്നു
അത്യാഹിത കേസുകൾ സലാലയിലെ കാർഡിയാക് മെഡിസിൻ ആൻഡ് സർജറി സെന്ററിന്റെ കെട്ടിടത്തിലും സലാലയിലെ ആംഡ് ഫോഴ്സ് ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിലും സ്വീകരിക്കും.
തേജ് ചുഴലിക്കാറ്റിനെ നേരിടാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രി ഒഴിപ്പിക്കാൻ ആരോഗ്യമന്ത്രാലയം ദേശീയ അടിയന്തര മാനേജ്മെന്റ് കമ്മിറ്റിയുടെ ഏകോപനത്തിൽ തീരുമാനിച്ചതായി ഒമാൻ ന്യൂസ് ഏജൻസി (ഒ.എൻ.എ) റിപ്പോർട്ട് ചെയ്തു. എന്നാൽ, അത്യാഹിത കേസുകൾ സലാലയിലെ കാർഡിയാക് മെഡിസിൻ ആൻഡ് സർജറി സെന്ററിന്റെ കെട്ടിടത്തിലും സലാലയിലെ ആംഡ് ഫോഴ്സ് ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിലും സ്വീകരിക്കും.
ചുഴലിക്കാറ്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഹലാനിയത് ഐലൻഡ്‌സ്, സലാല, റഖ്യുത്, ധൽകോട്ട് എന്നിവടങ്ങളിലെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവരെ ഒഴിപ്പിക്കാൻ നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നു. ദോഫാർ, വുസ്ത എന്നിവിടങ്ങളിൽ ചുഴലിക്കാറ്റ് ബാധിക്കുമെന്ന് കരുതുന്ന പ്രദേശങ്ങളിൽ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്.